കു​ടും​ബ​ശ്രീ ഉ​ത്പ​ന്ന പ്ര​ദ​ർ​ശ​ന വി​പ​ണ​ന​മേ​ള
Saturday, January 25, 2020 10:59 PM IST
പ​ത്ത​നം​തി​ട്ട: കൃ​തി​യി​ലേ​ക്ക് മ​ട​ങ്ങ​ണ​മെ​ങ്കി​ൽ പ​ഴ​മ​യി​ലേ​ക്ക് മ​ട​ങ്ങ​ണ​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി പ​റ​ഞ്ഞു. കു​ടും​ബ​ശ്രീ പ​ത്ത​നം​തി​ട്ട ജി​ല്ലാ​മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ടൗ​ണ്‍​ഹാ​ളി​ൽ ന​ട​ത്തി​യ പ്ര​കൃ​തി സൗ​ഹൃ​ദ ഉ​ത്പ​ന്ന പ്ര​ദ​ർ​ശ​ന​വും വി​പ​ണ​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്.ന​ഗ​ര​ത്തി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഗു​ണ​നി​ല​വാ​ര​മു​ള്ള പ്ര​കൃ​തി സൗ​ഹൃ​ദ കു​ടും​ബ​ശ്രീ ഉ​ത്പ​ന്ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് പ​രി​പാ​ടി​യു​ടെ ല​ക്ഷ്യ​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

കു​ടും​ബ​ശ്രീ നി​ർ​മി​ച്ച തു​ണി സ​ഞ്ചി വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി പ്ര​സി​ഡ​ന്‍റ് ശ​ശി ഐ​സ​ക്കി​ന് ന​ൽ​കി ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ പി.​കെ. ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​വി​ധു, നാ​ര​ങ്ങാ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​ട​മ്മ​നി​ട്ട ക​രു​ണാ​ക​ര​ൻ, കു​ടും​ബ​ശ്രീ മു​നി​സി​പ്പ​ൽ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ മോ​നി വ​ർ​ഗീ​സ്, എ.​ഡി.​എം​സി​മാ​രാ​യ എ. ​മ​ണി​ക​ണ്ഠ​ൻ, കെ.​എ​ച്ച്. സ​ലീ​ന, ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്ററ​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ.​കെ. ന​വാ​സ്, ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ എ​ലി​സ​ബ​ത്ത് ജി. ​കൊ​ച്ചി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.