ജി​ല്ലാ​ത​ല പ​ട്ട​യ​മേ​ള: അ​ർ​ഹ​രാ​യ ആ​യി​ര​ങ്ങ​ൾ പ​ട്ടി​ക​യ്ക്കു പു​റ​ത്തെ​ന്ന് ഡി.​കെ. ജോ​ണ്‍
Saturday, January 25, 2020 10:59 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ പ​തി​റ്റാ​ണ്ടു​ക​ളാ​യി പ​ട്ട​യ​ത്തി​നു​വേ​ണ്ടി കാ​ത്തി​രി​ക്കു​ന്ന കൈ​വ​ശ ക​ർ​ഷ​രെ വ​ഞ്ചി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന പ​ട്ട​യ​മേ​ള​യി​ലു​ണ്ടാ​യ​തെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ജോ​സ​ഫ് വി​ഭാ​ഗം സം​സ്ഥാ​ന ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം പ്ര​ഫ.​ഡി.​കെ. ജോ​ണ്‍.1977 ജ​നു​വ​രി ഒ​ന്നി​നു മു​ന്പ് സ്ഥി​ര​താ​മ​സ​മാ​ക്കി​യ​വ​രും ക​ർ​ഷ​ക​ഭൂ​മി സ്വ​ന്ത​മാ​ക്കി​യ​വ​രു​മാ​യ ആ​യി​ര​ക്കണ​ക്കി​നു ക​ർ​ഷ​ക​ർ ജി​ല്ല​യി​ലു​ണ്ടെ​ന്നി​രി​ക്കേ കേ​വ​ലം 512 പ​ട്ട​യ​ങ്ങ​ൾ ന​ൽ​കി അ​തി​നെ ആ​ഘോ​ഷ​മാ​ക്കു​ന്ന സ​മീ​പ​ന​മാ​ണു​ണ്ടാ​യ​ത്.

ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ കോ​ന്നി താ​ലൂ​ക്കി​ൽ അ​നു​വ​ദി​ച്ച 1843 പ​ട്ട​യ​ങ്ങ​ൾ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു. പ​തി​റ്റാ​ണ്ടു​ക​ളാ​യി കൈ​വ​ശം വ​ച്ചി​രു​ന്ന ഭൂ​മി​ക്കാ​ണ് യു​ഡി​എ​ഫ് പ​ട്ട​യം ന​ൽ​കി​യ​ത്.

എ​ന്നാ​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ഈ ​പ​ട്ട​യ​ങ്ങ​ൾ റ​ദ്ദാ​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. പ​ട്ട​യ​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്കാ​ൻ എ​ൽ​ഡി​എ​ഫി​നാ​യി​ട്ടി​ല്ല. കോ​ന്നി​യി​ൽ പ​ട്ട​യം റ​ദ്ദാ​ക്കി​യ​തി​നു കാ​ര​ണ​മാ​യി എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ക​ണ്ടെ​ത്തി​യ​ത് പ​ട്ട​യം ന​ൽ​കി​യ ഭൂ​മി വ​ന​മേ​ഖ​ല​യാ​ണെ​ന്നാ​ണ്.

റ​വ​ന്യു​വ​കു​പ്പ് ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ലം തി​രു​ത്താ​തെ എ​ങ്ങ​നെ പ​ട്ട​യം ന​ൽ​കാ​നാ​കും. ഇ​തു​ൾ​പ്പെ​ടെ കോ​ന്നി​യി​ൽ 3000 പ​ട്ട​യ​ങ്ങ​ൾ ന​ൽ​കാ​നു​ണ്ടെ​ന്ന് റ​വ​ന്യു​മ​ന്ത്രി ത​ന്നെ പ​ട്ട​യ​മേ​ള​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പെ​രു​ന്പെ​ട്ടി​യി​ൽ പ​ട്ട​യം ല​ഭി​ക്കേ​ണ്ട ആ​ളു​ക​ളു​ടെ വി​കാ​രം മേ​ള​യ്ക്കു പു​റ​ത്ത് അ​ര​ങ്ങേ​റി​യ​താ​ണ്. പ​ട്ട​യം ല​ഭി​ക്കേ​ണ്ട​വ​രാ​ണ് ഇ​വ​രെ​ന്ന കാ​ര്യ​ത്തി​ൽ ആ​ർ​ക്കും ത​ർ​ക്ക​മി​ല്ല. വ​നം​വ​കു​പ്പി​ന്‍റെ ചി​ല ഉ​ന്ന​ത​രു​ടെ താ​ത്പ​ര്യ​ങ്ങ​ൾ മാ​ത്ര​മാ​ണ് ഇ​തി​നു പി​ന്നി​ലു​ള്ള​ത്.

റാ​ന്നി താ​ലൂ​ക്കി​ൽ പ​ട്ട​യം ല​ഭി​ക്കാ​ൻ 2000 ല​ധി​കം ആ​ളു​ക​ൾ ബാ​ക്കി​യാ​ണ്. അ​ത്തി​ക്ക​യം തെ​ക്കേ​ത്തൊ​ട്ടി​യി​ൽ പ്ര​ദേ​ശ​വാ​സി​ക​ളെ വി​ഭ​ജി​ച്ചാ​ണ് പ​ട്ട​യം ന​ൽ​കി​യ​ത്. ഇ​ത്ത​ര​ത്തി​ൽ ക​ർ​ഷ​ക​രെ വ​ഞ്ചി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് എ​ൽ​ഡി​എ​ഫ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും ഡി.​കെ. ജോ​ണ്‍ കു​റ്റ​പ്പെ​ടു​ത്തി. ത​ല​മു​റ​ക​ളാ​യി കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന ഭൂ​മി​യി​ൽ അ​വ​കാ​ശം സ്ഥാ​പി​ച്ചെ​ടു​ക്കാ​നു​ള്ള ക​ർ​ഷ​ക​രു​ടെ പോ​രാ​ട്ട​ത്തെ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കാ​നാ​കി​ല്ലെ​ന്ന് ഡി.​കെ. ജോ​ണ്‍ ആ​വ​ശ്യ​പ്പെ​ട്ടു.