എ​ല്‍​ഡി​എ​ഫ് മ​നു​ഷ്യ​ മ​ഹാ​ശൃം​ഖ​ല​യി​ല്‍ ജി​ല്ല​യി​ല്‍ നി​ന്ന് 75,000 പേ​ര്‍ ‌
Saturday, January 25, 2020 11:04 PM IST
പ​ത്ത​നം​തി​ട്ട: പൗ​ര​ത്വ​നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ റി​പ്പ​ബ്ലി​ക്ദി​ന​മാ​യ ഇ​ന്ന് എ​ല്‍​ഡി​എ​ഫ് സം​ഘ​ടി​പ്പി​ക്കു​ന്ന മ​നു​ഷ്യ​മ​ഹാ​ശൃം​ഖ​ല​യി​ല്‍ ജി​ല്ല​യി​ല്‍ നി​ന്ന് 75,000 പേ​ര്‍ അ​ണി​നി​ര​ക്കും. ദേ​ശീ​യ​പാ​ത​യി​ല്‍ അ​മ്പ​ല​പ്പു​ഴ മു​ത​ല്‍ കാ​യം​കു​ളം വ​രെ​യാ​ണ് ജി​ല്ല​യി​ല്‍ നി​ന്നു​ള്ള പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ഹാ ശൃം​ഖ​ല​യി​ല്‍ അ​ണി​നി​ര​ക്കു​ന്ന​ത്.

ഗീ​വ​റു​ഗീ​സ് മാ​ര്‍ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, മാ​ത്യു. ടി. ​തോ​മ​സ് എം​എ​ല്‍​എ, ഫാ. ​മാ​ത്യൂ​സ് വാ​ഴ​ക്കു​ന്നം, കെ. ​പി. ഉ​ദ​യ​ഭാ​നു, കെ. ​അ​ന​ന്ത​ഗോ​പ​ന്‍, എ.​പി. ജ​യ​ന്‍, എം​എ​ല്‍​എ​മാ​രാ​യ രാ​ജു ഏ​ബ്ര​ഹാം, വീ​ണാ ജോ​ര്‍​ജ്, ചി​റ്റ​യം ഗോ​പ​കു​മാ​ര്‍, എ​ല്‍​ഡി​എ​ഫ്. ക​ണ്‍​വീ​ന​ര്‍ അ​ല​ക്‌​സ് ക​ണ്ണ​മ​ല, ഡോ. ​വ​റു​ഗീ​സ് ജോ​ര്‍​ജ്, മാ​ത്യൂ​സ് ജോ​ര്‍​ജ് തു​ട​ങ്ങി​യ​വ​ര്‍ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ക​ണ്ണി​ക​ളാ​കും. ഏ​രി​യാ തി​രി​ച്ച് അ​ണി​നി​ര​ക്കു​ന്ന​തി​നു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​മ്മി​റ്റി​ക​ള്‍​ക്കു ന​ല്‍​കി​യ​താ​യി ക​ണ്‍​വീ​ന​ര്‍ അ​റി​യി​ച്ചു. ‌