സ്തു​തി കീ​ർ​ത്ത​ന​ങ്ങ​ളോ​ടെ മാ​രാ​മ​ണ്ണി​ൽനി​ന്നു മ​ട​ക്കം
Sunday, February 16, 2020 11:04 PM IST
മാ​രാ​മ​ണ്‍: പ​ന്പ​യു​ടെ തീ​ര​ത്ത് ഒ​രാ​ഴ്ച സ്തു​തി സ്തോ​ത്രാ​ര​വ​ങ്ങ​ൾ കൊ​ണ്ട് ആ​ത്മീ​യാ​ന്ത​രീ​ക്ഷം പ​ക​ർ​ന്ന 125-ാമ​ത് മാ​രാ​മ​ണ്‍ ക​ണ്‍​വ​ൻ​ഷ​ന് പ​രി​സ​മാ​പ്തി.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ പ​ര​ന്പ​രാ​ഗ​ത​മാ​യ ആ​ത്മീ​യ കീ​ർ​ത്ത​ന​ങ്ങ​ളി​ലും സ്തു​തി ആ​ര​വ​ത്തി​ലും ക​ണ്‍​വ​ൻ​ഷ​നു സ​മാ​പ​നം.

സ്തു​തി​പ്പി​ൻ, സ്തു​തി​പ്പി​ൻ യേ​ശു​ദേ​വ​നെ ..... എ​ന്ന ക്രി​സ്തീ​യ​ഗാ​നം പ​തി​വു തെ​റ്റാ​തെ പ​ന്ത​ലി​നു​ള്ളി​ൽ നി​റ​ഞ്ഞു​നി​ന്ന ആ​യി​ര​ങ്ങ​ൾ ഒ​ന്നി​ച്ചു​പാ​ടി ഹ​ല്ലേ​ലു​യ്യ​യും പ​റ​ഞ്ഞു പി​രി​യു​ന്പോ​ൾ വീ​ണ്ടും വി​ശ്വാ​സ​തീ​ര​ത്ത് ക​ണ്ടു​മു​ട്ടാം എ​ന്ന ആ​ത്മ​സ​ന്തോ​ഷം വി​ശ്വാ​സി​ക​ളു​ടെ മ​ന​സി​ൽ നി​റ​ഞ്ഞു​നി​ന്നി​രു​ന്നു. സഭാധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത വിശ്വാസികളെ ആശിർവദിച്ചു.

സ​മാ​പ​ന​ദി​ന​മാ​യ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ക​ണ്‍​വ​ൻ​ഷ​ൻ യോ​ഗ​ങ്ങ​ളി​ലേ​ക്ക് വ​ൻ തി​ര​ക്കാ​യി​രു​ന്നു. രാ​വി​ലെ കോ​ഴ​ഞ്ചേ​രി, മാ​രാ​മ​ണ്‍, ചി​റ​യി​റ​ന്പ് മാ​ർ​ത്തോ​മ്മാ പ​ള്ളി​ക​ളി​ൽ സ​ഭ​യി​ലെ എ​പ്പി​സ്കോ​പ്പ​മാ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന ശു​ശ്രൂ​ഷ​യി​ലും നി​ര​വ​ധി​യാ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

ക​ണ്‍​വ​ൻ​ഷ​ൻ പ​ന്ത​ലി​ൽ പൊ​തു​ആ​രാ​ധ​ന​യ്ക്ക് ഡോ.​ജോ​സ​ഫ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത നേ​തൃ​ത്വം ന​ൽ​കി.രാ​വി​ല​ത്തെ യോ​ഗം ഉ​ച്ച​യ്ക്ക് അ​വ​സാ​നി​ക്കു​ന്പോ​ഴും പ​ന്ത​ലും പ​രി​സ​ര​ങ്ങ​ളും ജ​ന​നി​ബി​ഡ​മാ​യി​രു​ന്നു. മാ​രാ​മ​ണ്‍ ക​ര​യി​ലേ​ക്കു​ള്ള പാ​ല​ങ്ങ​ളി​ലും വ​ൻ​തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു.

ചു​ട്ടു​പൊ​ള്ളു​ന്ന വെ​യി​ലി​നെ​യും അ​വ​ഗ​ണി​ച്ച് വി​ശ്വാ​സി​ക​ളു​ടെ ഒ​ഴു​ക്ക് പ​ന്പാ​തീ​ര​ത്തേ​ക്കും ഉ​ണ്ടാ​യി. സ​മാ​പ​ന​യോ​ഗ​ത്തി​ലും പ​ന്ത​ൽ നി​റ​ഞ്ഞു ക​വി​ഞ്ഞു.

സ​മാ​പ​ന​യോ​ഗ​ത്തി​ൽ മാ​ർ​ത്തോ​മ്മാ സ​ഭ​യി​ലെ എ​പ്പി​സ്കോ​പ്പ​മാ​രാ​യ ഗീ​വ​ർ​ഗീ​സ് മാ​ർ തി​യ​ഡോ​ഷ്യ​സ്, യു​യാ​ക്കിം മാ​ർ കൂ​റി​ലോ​സ്, ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ്, തോ​മ​സ് മാ​ർ തീ​മോ​ത്തി​യോ​സ്, ഐ​സ​ക് മാ​ർ പീ​ല​ക്സി​നോ​സ്, ഏ​ബ്ര​ഹാം മാ​ർ പൗ​ലോ​സ്, മാ​ത്യൂ​സ്് മാ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ, ഇ​ല​ന്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​റി മാ​ത്യു സാം, ​മെം​ബ​ർ ബി​ജി​ലി പി. ​ഈ​ശോ, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ആ​ർ. സ​ന​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.