ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ജ്വാ​ല ജി​ല്ലാ പ​ദ​യാ​ത്ര തി​രു​വ​ല്ല​യി​ൽ
Sunday, February 16, 2020 11:04 PM IST
പ​ത്ത​നം​തി​ട്ട: ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു വ​രു​ന്ന "ജ​ന​കീ​യ പ്ര​ക്ഷോ​ഭ ജ്വാ​ല"​ജി​ല്ലാ പ​ദ​യാ​ത്ര അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക്.
ഇ​ന്നും നാ​ളെ​യും തി​രു​വ​ല്ല ബ്ലോ​ക്കി​ൽ പ​ര്യാ​നം ന​ട​ത്തു​ന്ന ജാ​ഥ 19 ന് ​അ​ടൂ​രി​ൽ സ​മാ​പി​ക്കും.
ഇ​ന്ന് വൈ​കു​ന്നേ​രം തി​രു​വ​ല്ല​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും 19 - ന് ​അ​ടൂ​രി​ൽ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ​ള്ളി രാ​മ​ച​ന്ദ്ര​നും പ​ദ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കും.
ദേ​ശീ​യ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം, ശ​ബ​രി​മ​ല, കേ​ന്ദ്ര സം​സ്ഥാ​ന ദു​ർ​ഭ​ര​ണ​ങ്ങ​ൾ എ​ന്നി​വ ച​ർ​ച്ച ചെ​യ്തു കൊ​ണ്ട് ജി​ല്ല​യി​ലെ 78 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 480 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചു ക​ഴി​ഞ്ഞു.
പ​ദ​യാ​ത്ര സ​മാ​പി​ക്കു​മ്പോ​ൾ 550 കി​ലോ​മീ​റ്റ​റു​ക​ൾ സ​ഞ്ച​രി​ക്കും.