ഫോ​സ്റ്റാ​ക് പ​രി​ശീ​ല​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Sunday, February 16, 2020 11:06 PM IST
മ​ല്ല​പ്പ​ള്ളി: ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ നി​ർ​മാ​ണ​ത്തി​ലും വി​ത​ര​ണ​ത്തി​ലും ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ഫോ​സ്റ്റാ​ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​വ​രു​ന്ന​തി​നാ​ൽ മ​ല്ല​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സൗ​ജ​ന്യ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ കോ​ഴ്‌​സ് സം​ഘ​ടി​പ്പി​ക്കും.
ഹോ​ട്ട​ലു​ക​ൾ, കേ​റ്റ​റിം​ഗ് യൂ​ണി​റ്റു​ക​ൾ, ബേ​ക്ക​റി​ക​ൾ, ത​ട്ടു​ക​ട​ക​ൾ, ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന മ​റ്റ് സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഉ​ട​മ​ക​ൾ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഈ ​നി​യ​മം ബാ​ധ​ക​മാ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട ദ്വി​ദി​ന പ​രി​ശി​ല​ന​വും പ​രീ​ക്ഷ​യും മാ​ർ​ച്ച് ആ​ദ്യ​വാ​ര​ത്തി​ൽ ന​ട​ക്കും. 40 പേ​ർ​ക്കാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. ഫു​ഡ് സേ​ഫ്റ്റി ട്രെ​യി​നിം​ഗ് ആ​ൻ​ഡ് സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ (ഫോ​സ്റ്റാ​ക്) വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ക്കു​ന്ന പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ 2 ഫോ​ട്ടോ, ആ​ധാ​ർ കാ​ർ​ഡ്, ബാ​ങ്ക് പാ​സ്സ് ബു​ക്ക്, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പ് സ​ഹി​തം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ 25ന് ​രാ​വി​ലെ 11നു ​നേ​രി​ട്ടെ​ത്തി പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്.
സൗ​ജ​ന്യ പ​രി​ശീ​ല​ന​ത്തി​ൽ വി​ജ​യി​ക​ളാ​കു​ന്ന​വ​ർ​ക്ക് പ്രോ​ത്സാ​ഹ​ന തു​ക​യും, സ​ർ​ട്ടി​ഫി​ക്ക​റ്റും മൂ​ന്ന് ല​ക്ഷം രൂ​പ​യു​ടെ ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ​യും ന​ൽ​കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് റെ​ജി ശാ​മു​വേ​ൽ അ​റി​യി​ച്ചു.