750 ക​ർ​ഷ​ക​ർ​ക്ക് കി​ഴ​ങ്ങു​വ​ർ​ഗ വി​ത്തു​ക​ൾ വി​ത​ര​ണം ചെ​യ്തു
Monday, February 17, 2020 10:47 PM IST
വെ​ച്ചൂ​ച്ചി​റ: പ​ത്ത​നം​തി​ട്ടജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും വെ​ച്ചൂ​ച്ചി​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ട​വി​ള കൃ​ഷി​ക്കാ​യു​ള്ള കി​ഴ​ങ്ങു​വ​ർ​ഗ ന​ടീ​ൽ വ​സ്തു​ക്ക​ളു​ടെ ജി​ല്ലാ​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം വെ​ച്ചൂ​ച്ചി​റ​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി നി​ർ​വ​ഹി​ച്ചു. ഇ​ട​വി​ള കൃ​ഷി​ക്കു​ള്ള കി​ഴ​ങ്ങു​വ​ർ​ഗ ന​ടീ​ൽ വ​സ്തു​ക്ക​ളു​ടെ കി​റ്റു​ക​ൾ ഗു​ണ​ഭോ​ക്തൃ ലി​സ്റ്റി​ലു​ള്ള 750 ക​ർ​ഷ​ക​ർ​ക്ക് സൗ​ജ​ന്യ​മാ​യാ​ണു വി​ത​ര​ണം ന​ട​ത്തി​യ​ത്. വെ​ച്ചൂ​ച്ചി​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡു​ക​ളി​ൽ നി​ന്ന് ഗ്രാ​മ​സ​ഭ​ക​ൾ വ​ഴി തെ​ര​ഞ്ഞെ​ടു​ത്ത ഗു​ണ​ഭോ​ക്തൃ ലി​സ്റ്റി​ൽ മൊ​ത്തം 1860 ക​ർ​ഷ​ക​രാ​ണു​ള്ള​ത്. ലി​സ്റ്റി​ലു​ള്ള മ​റ്റ് ക​ർ​ഷ​ക​ർ​ക്ക് ഉ​ട​ൻ ന​ടീ​ൽ വ​സ്തു​ക്ക​ളു​ടെ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
ചേ​ന, കാ​ച്ചി​ൽ, ചേ​ന്പ്, ഇ​ഞ്ചി, മ​ഞ്ഞ​ൾ എ​ന്നീ ഇ​ന​ങ്ങ​ളു​ടെ മൊ​ത്തം 21 കി​ലോ തൂ​ക്കം വ​രു​ന്ന വി​ത്തു​ക​ളു​ടെ കി​റ്റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.
വി​ത​ര​ണം ന​ട​ത്തു​ന്ന കി​റ്റു​ക​ളി​ൽ 12 കി​ലോ ചേ​ന, മൂ​ന്ന് കി​ലോ കാ​ച്ചി​ൽ, ര​ണ്ടു കി​ലോ​വീ​തം ചേ​ന്പ്, ഇ​ഞ്ചി, മ​ഞ്ഞ​ൾ എ​ന്നി​ങ്ങ​നെ​യാ​ണ് വി​ത്തി​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
ഒ​രു കി​റ്റി​ന് 1,300 രൂ​പ വി​ല​വ​രും. ഇ​ട​വി​ള കൃ​ഷി​ക്കാ​യു​ള്ള കി​ഴ​ങ്ങു​വ​ർ​ഗ ന​ടീ​ൽ വ​സ്തു​ക്ക​ളു​ടെ സൗ​ജ​ന്യ വി​ത​ര​ണ പ​ദ്ധ​തി​ക്കാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 22 ല​ക്ഷം രൂ​പ​യും വെ​ച്ചൂ​ച്ചി​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​രു ല​ക്ഷം രൂ​പ​യു​മാ​ണ് 2019 - 2020 സാ​ന്പ​ത്തി​ക വ​ർ​ഷം നീ​ക്കി​വ​ച്ച​ത്. വെ​ച്ചൂ​ച്ചി​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​സ​മ്മ സ്ക​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ എ​ലി​സ​ബ​ത്ത് അ​ബു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എം.​ജി. ക​ണ്ണ​ൻ, വെ​ച്ചൂ​ച്ചി​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി തോ​മ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സ്ക​റി​യ ജോ​ണ്‍, ഇ.​വി. വ​ർ​ക്കി, ജ​യ്ന​മ്മ തോ​മ​സ്, വ​ക്ക​ച്ച​ൻ പൗ​വ്വ​ത്തി​ൽ, എ.​വി. മാ​ത്യു, കെ.​ശ്രീ​കു​മാ​ർ, എ​സ്.​അ​ന്പി​ളി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ജോ​ണ്‍​സ​ൻ പ്രേം​കു​മാ​ർ, വെ​ച്ചൂ​ച്ചി​റ കൃ​ഷി ഓ​ഫീ​സ​ർ ട്രീ​സ സെ​ലി​ൻ ജോ​സ​ഫ്, കൃ​ഷി അ​സി​സ്റ്റ​ന്‍റ് കൃ​ഷ്ണ​കു​മാ​ർ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ ടി.​കെ. ജ​യിം​സ്, പ്ര​സ​ന്ന​ൻ, ഷാ​ജി കൈ​പ്പു​ഴ, ജോ​സ് പാ​ത്ര​പാ​ങ്ക​ൽ, പി.​എ​സ് ര​വീ​ന്ദ്ര​ൻ, സി.​ഡി.​എ​സ്. ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ.​ല​ളി​താ​മ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.