പു​ഷ്പ​ഗി​രി കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സിയി​ൽ കൊ​റോ​ണ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ
Monday, February 17, 2020 10:47 PM IST
തി​രു​വ​ല്ല: പു​ഷ്പ​ഗി​രി കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സി സ്റ്റു​ഡ​ൻ​സ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​റോ​ണാ വൈ​റ​സ് ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ തി​രു​വ​ല്ല എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​സ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് വൈ​റോ​ള​ജി വി​ഭാ​ഗം ഇ​ൻ​ചാ​ർ​ജ് ഡോ.​ജോ​ർ​ജ് വ​ർ​ഗീ​സ് ക്ലാ​സു​ക​ൾ ന​യി​ച്ച്. ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ലെ വീ​ടു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്തു. മെ​ഡി​സി​റ്റി മെ​ഡി​സി​റ്റി ഡ​യ​റ​ക്ട​ർ ഫാ. ​എ​ബി വ​ട​ക്കും​ത​ല, വൈ​സ് പ്രി​ൻ​സി​പ്പാ​ൾ ഡോ. ​കെ സു​ജി​ത്ത്. കോ​ളേ​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ നി​ഖി​ൽ കെ ​മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.