വേ​ന​ൽ​ച്ചൂ​ടി​ൽ റാ​ന്നി​യി​ലെ കാ​ർ​ഷി​ക​മേ​ഖ​ല ക​രി​യു​ന്നു
Monday, February 17, 2020 10:51 PM IST
റാ​ന്നി: ശ​ക്തി​യാ​യ വേ​ന​ൽ​ച്ചൂ​ടി​ൽ കാ​ർ​ഷി​ക മേ​ഖ​ല ക​രി​ഞ്ഞു​ണ​ങ്ങു​ന്നു. താ​ലൂ​ക്കി​ലെ​ങ്ങും ക​ർ​ഷ​ക​ർ​ക്ക് വ​ൻ ന​ഷ്ടം. വാ​ഴ, കു​രു​മു​ള​ക്, പ​ച്ച​ക്ക​റി​ക​ൾ, വെ​റ്റി​ല എ​ന്നി​വ​യെ​യാ​ണ് ഉ​ണ​ക്ക് ഏ​റെ ബാ​ധി​ച്ചി​ട്ടു​ള്ള​ത്. ഏ​ത്ത​വാ​ഴ, വെ​റ്റി​ല, പ​ച്ച​ക്ക​റി എ​ന്നി​വ​യ്ക്ക് ജ​ല​സേ​ച​ന സൗ​ക​ര്യ​മി​ല്ലാ​ത്തി​ട​ങ്ങ​ളി​ലാ​ണ് വേ​ന​ൽ​ച്ചൂ​ട് കാ​ർ​ഷി​ക വി​ള​ക​ളെ വ​ല്ലാ​തെ ത​ള​ർ​ത്തി​ക്ക​ള​ഞ്ഞ​ത്.
വെ​ച്ചൂ​ച്ചി​റ, പ​ഴ​വ​ങ്ങാ​ടി, അ​ങ്ങാ​ടി, വ​ട​ശേ​രി​ക്ക​ര, പെ​രു​നാ​ട്, ചി​റ്റാ​ർ, സീ​ത​ത്തോ​ട്, കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​ല്ലാം വ​ൻ​തോ​തി​ൽ ഏ​ത്ത​വാ​ഴ​കൃ​ഷി​യു​ണ്ട്. ക​ടു​ത്ത വേ​ന​ലി​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഉ​യ​ർ​ന്ന സ്ഥ​ല​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന ഏ​ത്ത​വാ​ഴ ക​ളി​ൽ 80 ശ​ത​മാ​ന​വും ന​ശി​ച്ച​താ​യി ക​ർ​ഷ​ക​ർ. വെ​ച്ചൂ​ച്ചി​റ​യി​ലെ ചാ​ത്ത​ൻ​ത​റ​യി​ൽ ഇ​പ്ര​കാ​രം വ​ൻ​തോ​തി​ൽ കൃ​ഷി നാ​ശ​മു​ണ്ടാ​യ ക​ർ​ഷ​ക​രു​ണ്ട്.
വേ​ന​ൽ​ച്ചൂ​ടി​ൽ കു​ടി​ക്കാ​ൻ വെ​ള്ള​മി​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ കൃ​ഷി ന​ന​യ്ക്കാ​ൻ വെ​ള്ളം ല​ഭി​ക്കു​ന്നി​ല്ല. പ​ഴ​വ​ങ്ങാ​ടി, അ​ങ്ങാ​ടി പ​ഞ്ചാ​യ​ത്തു ക​ളി​ൽ തോ​ടി​ന്‍റെ സ​മീ​പ​ത്തും വ​യ​ൽ മേ​ഖ​ല​ക​ളി​ലു​മു​ള്ള കൃ​ഷി​ക​ൾ​ക്കെ സം​ര​ക്ഷ​ണ​മു​ള്ളൂ. മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലെ ഏ​ത്ത​വാ​ഴ​യും നാ​ട്ടു വാ​ഴ​ക​ളും ഉ​ൾ​പ്പെ​ടെ വേ​ന​ലി​ന്‍റെ പി​ടി​യി​ലാ​ണ്. റ​ബ​ർ കൃ​ഷി​യെ​യും ഇ​ത്ത​വ​ണ​ത്തെ വേ​ന​ൽ ഏ​റെ ബാ​ധി​ച്ചേ​ക്കു​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക. ടാ​പ്പ് ചെ​യ്യു​ന്ന റ​ബ​ർ മ​ര​ങ്ങ​ളു​ടെ പ​ട്ട​യോ​ടു ചേ​ർ​ത്ത് ക​ർ​ഷ​ക​ർ ചൈ​നാ ക്ലേ ​ഉ​ൾ​പ്പെ​ടെ​യു​ള്ള ക​വ​ചി​ത ലാ​യ​നി​ക​ൾ തേ​ച്ചു പി​ടി​പ്പി​ച്ചു ക​ഴി​ഞ്ഞു.
തൈ​മ​ര​ങ്ങ​ളും ചെ​റു​തൈ​ക​ളും വെ​യി​ലേ​ൽ​ക്കാ​തെ മ​റ​ച്ചു​കെ​ട്ടി സം​ര​ക്ഷ​ണ​മൊ​രു​ക്കു​ക​യാ​ണ്. കു​ഭ​മാ​സം ഇ​ന്ന​ലെ ആ​രം​ഭി​ച്ചു. കും​ഭ​ത്തി​ലെ ചൂ​ട് അ​നു​ഭ​വി​ച്ച​റി​ഞ്ഞ ക​ർ​ഷ​ക​രാ​ണ് ത​ങ്ങ​ളു​ടെ വി​ള​ക​ളെ ചൂ​ടി​ൽ നി​ന്നും സം​ര​ക്ഷി​ക്കാ​ൻ നെ​ട്ടോ​ട്ട​മോ​ടു​ന്ന​ത്.