താ​ഴൂ​ർ ക്ഷേ​ത്ര​ത്തി​ൽ വാ​സ്തു​വി​ദ്യാ​‌ ശൈ​ലി​യി​ൽ പു​ന​ർ​നി​ർ​മാ​ണം
Tuesday, February 18, 2020 11:03 PM IST
പ​ത്ത​നം​തി​ട്ട: ത​ന​തു കേ​ര​ളീ​യ വാ​സ്തു​വി​ദ്യാ​ശൈ​ലി​യു​ടെ ചാ​രു​ത​യു​മാ​യി താ​ഴൂ​ര്‍ ഭ​ഗ​വ​തി​ക്ഷേ​ത്ര നി​ര്‍​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക്. മ​ധ്യ തി​രു​വി​താം​കൂ​റി​ല്‍ ഏ​റ്റ​വു​മ​ധി​കം വ​ഴി​പാ​ട് കോ​ല​ങ്ങ​ള്‍ എ​ഴു​ന്ന​ള്ളി​ക്കു​ന്ന ക്ഷേ​ത്രം ഏ​റെ സ​വി​ശേ​ഷ​ത​ക​ളോ​ടെ​യാ​ണ് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കു​ന്ന​ത്.

പൂ​ര്‍​ണ​മാ​യും കൃ​ഷ്ണ​ശി​ല​യി​ല്‍ തീ​ര്‍​ത്ത അ​പൂ​ര്‍​വ ക്ഷേ​ത്ര​മെ​ന്ന ഖ്യാ​തി​യും ഇ​നി ഈ ​ക്ഷേ​ത്ര​ത്തി​ന് സ്വ​ന്ത​മാ​കും.ത​ടി​യി​ലും ക​ല്ലി​ലും തീ​ര്‍​ത്ത ശി​ല്പ​ക​ല​യാ​ണ് മു​ഖ്യ ആ​ക​ര്‍​ഷ​ണം. ശ്രീ​കോ​വി​ല്‍, ന​മ​സ്‌​കാ​ര മ​ണ്ഡ​പം, യ​ക്ഷി അ​മ്പ​ലം, ബ​ലി​ക്ക​ല്‍​പ്പു​ര എ​ന്നി​വ​യു​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി. ചു​റ്റ​മ്പ​ല​ത്തി​ല്‍ ഓ​ട് പാ​കു​ന്ന ജോ​ലി​ക​ളാ​ണ് ഇ​പ്പോ​ള്‍ ന​ട​ന്നു വ​രു​ന്ന​ത്.

നാ​ലു​കോ​ടി​യോ​ളം മു​ട​ക്കി നി​ര്‍​മി​ക്കു​ന്ന ക്ഷേ​ത്രം മൂ​ന്നു വ​ര്‍​ഷം​കൊ​ണ്ടാ​ണ് പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​ത്.ഭ​ക്ത​രെ സ്വീ​ക​രി​ക്കു​ന്ന ബ​ലി​ക്ക​ല്‍​പ്പു​ര മു​ത​ല്‍ ശി​ല്‍​പ​ക​ല​യു​ടെ സൗ​ന്ദ​ര്യം അ​നു​ഭ​വി​ച്ച​റി​യാം. ബ​ലി​ക്ക​ല്‍​പ്പു​ര​യു​ടെ മ​ച്ചി​ല്‍ ന​വ​ഗ്ര​ഹ​ങ്ങ​ള്‍, മ​റ്റൊ​രു ഭാ​ഗ​ത്താ​യി ദേ​വി​മാ​ഹാ​ത്മ​ത്യ​ത്തി​ലെ സ​ന്ദ​ര്‍​ഭം എ​ന്നി​വ കൊ​ത്തി​യി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം കേ​ര​ള​ത്തി​ലെ അ​പൂ​ര്‍​വം ക്ഷേ​ത്ര​ങ്ങ​ളി​ല്‍ മാ​ത്രം കാ​ണു​ന്ന അ​ക്ഷ​ര ദേ​വ​ത ശി​ല്‍​പ​ങ്ങ​ളും ഇ​വി​ടെ കാ​ണാം. 51 അ​ക്ഷ​ര​ങ്ങ​ളി​ലും നി​റ​യു​ന്ന ദേ​വീ​മ​ന്ത്ര രൂ​പ​ങ്ങ​ളെ​യാ​ണ് കൊ​ത്തി​യി​രി​ക്കു​ന്ന​ത്.

ത​ടി​പ്പ​ണി​ക​ള്‍ പൂ​ര്‍​ണ​മാ​യും പ്ലാ​വ്, തേ​ക്ക്, ആ​ഞ്ഞി​ലി എ​ന്നീ ത​ടി​ക​ളി​ലാ​ണ് പൂ​ര്‍​ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്. തൃ​ശൂ​ര്‍ ചേ​ല​ക്ക​ര സ്വ​ദേ​ശി സു​രേ​ഷ് ആ​ശാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള 20 അം​ഗ സം​ഘ​മാ​ണ് ത​ടി​പ്പ​ണി​ക​ള്‍​ക്കു പി​ന്നി​ല്‍. ക്ഷേ​ത്ര​ത്തി​ലെ തൂ​ണു​ക​ള്‍ പൂ​ര്‍​ണ​മാ​യും ഒ​റ്റ​ക​ല്ലി​ല്‍ തീ​ര്‍​ത്ത​താ​ണ്. ഇ​തി​ല്‍ ശി​ല്പ​ങ്ങ​ളും കൊ​ത്തി​വ​ച്ചി​ട്ടു​ണ്ട്.

കൃ​ഷ്ണ​ശി​ല​ക​ളി​ല്‍ ത​ന്നെ വ​ലി​യ ക​ല്ലു​ക​ളാ​ണ് നി​ര്‍​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. പൂ​ര്‍​ണ​മാ​യും ക​ല്ലി​ല്‍ തീ​ര്‍​ത്തു​കൊ​ണ്ടു ത​ന്നെ ക്ഷേ​ത്ര​ത്തി​ന് ആ​ക​ര്‍​ഷ​ണീ​യ​ത​യും ഏ​റെ​യാ​ണ്. യ​ക്ഷി അ​മ്പ​ല​ത്തി​ല്‍ ഒ​റ്റ​ക​ല്ലി​ല്‍ തീ​ര്‍​ത്ത ച​ങ്ങ​ല​യും കാ​ണാം. തി​രു​ച്ചി​റ​പ്പ​ള്ളി സ്വ​ദേ​ശി മാ​ര്‍​ക്ക​ണ്ഡ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ല്‍​പ്പ​ണി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്.നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ജൂ​ണ്‍ ഒ​ന്നി​ന് പ്ര​തി​ഷ്ഠാ​ക​ര്‍​മ​ങ്ങ​ള്‍ ന​ട​ക്കും. ആ​റ​ന്‍​മു​ള വാ​സ്തു​വി​ദ്യാ ഗു​രു​കു​ല​ത്തി​ലെ എ. ​ബി. ശി​വ​നാ​ണ് ക്ഷേ​ത്ര​ത്തി​ന്‍റെ രൂ​പ​ക​ല്‍​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.