ആ​ദി​വാ​സി സ്ത്രീ​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി
Tuesday, February 18, 2020 11:06 PM IST
പ​ത്ത​നം​തി​ട്ട: പ​മ്പാ​ന​ദി​യി​ല്‍ ആ​ദി​വാ​സി സ്ത്രീ​യെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
അ​ട്ട​ത്തോ​ട് കി​ഴ​ക്കേ​ക്ക​ര ക​ല്ലു​ങ്ക​ല്‍ വീ​ട്ടി​ല്‍ ഭ​വാ​നി(58) യെ​യാ​ണ് വെ​റ്റി​ല​പ്പാ​റ ഒ​ഴി​യ​മ്പു​ഴ​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. അ​വി​വാ​ഹി​ത​യാ​യ ഇ​വ​ര്‍ രാ​വി​ലെ 10ഓ​ടെ വീ​ട്ടി​ല്‍ നി​ന്നും പു​റ​ത്തു പോ​യ​താ​യാ​ണ് പ​റ​യു​ന്ന​ത്.
ഇ​തി​നി​ട​യി​ലാ​ണ് ഉ​ച്ച​യോ​ടെ ബ​ന്ധു​ക്ക​ള്‍ ഇ​വ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ന്ന​ത്. മൃ​ത​ദേ​ഹം പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍.