ടി​ഞ്ചു മൈ​ക്കി​ളി​ന്‍റെ ദു​രൂ​ഹ​മ​ര​ണം: ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ പ്ര​ക്ഷോ​ഭ​ത്തി​ന്
Tuesday, February 18, 2020 11:06 PM IST
ചു​ങ്ക​പ്പാ​റ: മാ​പ്പൂ​ര് ടി​ഞ്ചു മൈ​ക്കി​ളി​ന്‍റെ ദു​രൂ​ഹ​മ​ര​ണ​ത്തി​നു​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​ക്ഷോ​ഭം ശ​ക്ത​മാ​ക്കാ​ൻ ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ തീ​രു​മാ​നം.
കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പെ​രു​ന്പെ​ട്ടി പോ​ലീ​സ് അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കേ​സ് ക്രൈം​ബ്രാ​ഞ്ചി​നു വി​ട​ണ​മെ​ന്നാ​ണ് ആ​ക്ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ ആ​വ​ശ്യം.ടി​ഞ്ചു​വി​നെ കോ​ട്ടാ​ങ്ങ​ൽ സ്വ​ദേ​ശി ക​ണ​യി​ങ്ക​ൽ ടി​ജി​ൻ ജോ​സ​ഫി​ന്‍റെ താ​മ​സ​സ്ഥ​ല​ത്ത് 2019 ഡി​സം​ബ​ർ 15നാ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.
മ​ര​ണം സം​ബ​ന്ധി​ച്ച് മാ​താ​പി​താ​ക്ക​ൾ​ക്കും നാ​ട്ടു​കാ​ർ​ക്കും സം​ശ​യം തോ​ന്നു​ക​യും മു​ഖ്യ​മ​ന്ത്രി, ഡി​ജി​പി അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് പ​രാ​തി നി​ൽ​കി​യി​ട്ടും യാ​തൊ​രു നി​യ​മ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കാ​തെ പ്ര​തി​യെ സം​ര​ക്ഷി​ക്കു​ന്ന പോ​ലീ​സ് ന​ട​പ​ടി​യി​ൽ ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ പ്ര​തി​ഷേ​ധി​ച്ചു.
നാ​ട്ടി​ൽ സം​ഭ​വി​ച്ച ദു​രു​ഹ മ​ര​ണ​ത്തി​ലെ പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന പോ​ലീ​സ് ന​യ​ത്തി​ൽ വ​ൻ പ്ര​തി​ഷേ​ധം ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​ത്യ​സ​ന്ധ​മാ​യ രീ​തി​യി​ൽ ഈ ​മ​ര​ണം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​വാ​ളി​ക​ളെ നി​യ​മ​ത്തി​ന്‍റെ മു​ന്പി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും ഈ ​ദു​രൂ​ഹ മ​ര​ണം ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു​മാ​ണ് ആ​വ​ ശ്യം.
ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ഒ.​എ​ൻ. സോ​മ​ശേ​ഖ​ര​പ്പ​ണി​ക്ക​ർ, സ​ക്കി​ർ ഹു​സൈ​ൻ, ജോ​സ​ഫ് ജോ​ണ്‍, അ​നീ​ഷ് ചു​ങ്ക​പ്പാ​റ, ഷാ​ഹി​ദാ​ബി വി ​റ്റി.​ഐ, ഇ​സ്മാ​യി​ൽ, എ​ച്ച്. റാ​വു​ത്ത​ർ, ജ​മാ​ലു​ദീ​ൻ നാ​ലു​പ​ങ്കി​ൽ, ബി​ന്ദു ദേ​വ​രാ​ജ​ൻ, സാ​ബു മ​രു​ത്കു​ന്നേ​ൽ, എം.​കെ.​എം. ഹ​നീ​ഫാ ,കൊ​ച്ചു​മോ​ൻ വ​ട​ക്കേ​ൽ, ജോ​സി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നാ​ട്ടൊ​രു​മ നാ​ട​കം നാ​ളെ

ഇ​ല​ന്തൂ​ർ: ഇ​ല​ന്തൂ​ർ നാ​ട്ടൊ​രു​മ​യു​ടെ ത്രൈ​മാ​സ സാം​സ്‌​കാ​രി​ക പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കെ​പി​എ​സി​യു​ടെ മ​ര​ത്ത​ൻ നാ​ട​കം നാ​ളെ വൈ​കു​ന്നേ​രം 6.30നു ​ഇ​ല​ന്തൂ​ർ മാ​ർ​ത്തോ​മാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.
ഫോ​ൺ: 9847071091.