ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ദു​ര​ന്ത നി​വാ​ര​ണ പ്ര​ത്യേ​ക പ​ദ്ധ​തി
Tuesday, February 18, 2020 11:10 PM IST
പ​ത്ത​നം​തി​ട്ട: പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും വ​ര്‍​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ ദു​ര​ന്ത നി​വാ​ര​ണ പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ്.
ദു​ര​ന്ത നി​വാ​ര​ണ പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ക്കു​ന്ന​തോ​ടൊ​പ്പം ജ​ന​പ​ങ്കാ​ളി​ത്ത​തോ​ടെ​യു​ള്ള ദു​ര​ന്ത പ്ര​തി​രോ​ധ​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ള്‍, സെ​മി​നാ​റു​ക​ള്‍ തു​ട​ങ്ങി​യ​വ​യും ന​ട​ത്ത​ണം.
ഇ​തി​നാ​യി അ​ടി​യ​ന്ത​ര പ്ര​തി​ക​ര​ണ ടീ​മി​നെ​യും ലോ​ക്ക​ല്‍ റി​സോ​ഴ്‌​സ് ഗ്രൂ​പ്പി​നെ​യും രൂ​പീ​ക​രി​ക്ക​ണം.
ഓ​രോ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ലും ദു​ര​ന്ത നി​വാ​ര​ണ പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥി​തി​വി​വ​ര ക​ണ​ക്കു​ക​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി​ട്ടാ​ണ് 20 അം​ഗ​ങ്ങ​ള്‍ അ​ട​ങ്ങു​ന്ന ലോ​ക്ക​ല്‍ റി​സോ​ഴ്‌​സ് ഗ്രൂ​പ്പു​ക​ള്‍ രൂ​പീ​ക​രി​ക്കു​ന്ന​ത്.
കി​ല (കേ​ര​ള ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ലോ​ക്ക​ല്‍ അ​ഡ്മി​നി​ഷ്‌​ട്രേ​ഷ​ൻ) യും ​ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യും സം​യു​ക്ത​മാ​ യി​ട്ടാ​ണ് പ​രി​ശീ​ല​നം ന​ല്കു​ന്ന​ത്.
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ന്‍റെ പൊ​തു​വി​വ​ര​ങ്ങ​ള്‍, അ​പ​ക​ട സാ​ധ്യ​ത നി​റ​ഞ്ഞ​തും ദു​ര​ന്ത ദു​ര്‍​ബ​ല സ്ഥി​തി സ്ഥ​ല​ങ്ങ​ളു​ടേ​തു​മാ​യ രൂ​പ​രേ​ഖ, ക്ഷ​മ​ത​യും വി​ഭ​വ​ങ്ങ​ളും ദു​ര​ന്ത പ്ര​തി​ക​ര​ണ ആ​സൂ​ത്ര​ണ രേ​ഖ, ദു​ര​ന്ത അ​തി​ജീ​വ​ന ത​യാ​റെ​ടു​പ്പു​ക​ള്‍, ദു​ര​ന്ത ല​ഘൂ​ക​ര​ണം, സാ​മൂ​ഹി​ക ശാ​ക്തീ​ക​ര​ണ പ​ദ്ധ​തി തു​ട​ങ്ങി​യ​വ ദു​ര​ന്ത നി​വാ​ര​ണ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണം.
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ദു​ര​ന്ത നി​വാ​ര​ണ പ​ദ്ധ​തി വാ​ര്‍​ഷി​ക പ​ദ്ധ​തി​യു​മാ​യി ഏ​കോ​പി​പ്പി​ക്ക​ണം.
പ്രാ​ദേ​ശി​ക​മാ​യി ല​ഭി​ച്ച സ്ഥി​തി​വി​വ​ര ക​ണ​ക്കു​ക​ള്‍ ശേ​ഖ​ രി​ച്ച് അ​വ​സ്ഥാ പ​ഠ​ന​ങ്ങ​ള്‍ ന​ട​ത്തു​ക​യും ക​ര​ട് ദു​ര​ന്ത നി​വാ​ര​ണ പ​ദ്ധ​തി ത​യാ​റാ​ക്കു​ക​യും വേ​ണം.
അ​ന്തി​മ ദു​ര​ന്ത നി​വാ​ര​ണ പ​ദ്ധ​തി പ്ര​ത്യേ​ക വി​ക​സ​ന സെ​മി​നാ​റു​ക​ളി​ല്‍ ച​ര്‍​ച്ച​യ്ക്കു​വ​ച്ച് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ​മി​തി​യു​ടെ അം​ഗീ​കാ​ര​ത്തി​നു വി​ധേ​യ​മാ​ക്ക​ണം.
ജി​ല്ല​യി​ല്‍ 29 പ​ഞ്ചാ​യ​ത്തു​ക ​ളി​ല്‍ ലോ​ക്ക​ല്‍ റി​സോ​ഴ്‌​സ് ഗ്രൂ​പ്പു​ക​ള്‍ ഇ​തി​നോ​ട​കം രൂ​പീ​ക​രി​ച്ചു.
25ന​കം പ​ദ്ധ​തി ആ​വി​ഷ്‌​ക​ രി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ലു​ ണ്ട്.