തി​രു​വ​ല്ല മാ​ർ​ത്തോ​മ്മാ കോ​ള​ജ് എ​ൻ​സി​സി​ക്ക് മി​ക​ച്ച എ​ൻ​സി​സി യൂ​ണി​റ്റ് അ​വാ​ർ​ഡ്
Tuesday, February 18, 2020 11:10 PM IST
തി​രു​വ​ല്ല: കോ​ട്ട​യം എ​ൻ​സി​സി ഗ്രൂ​പ്പി​ലെ മി​ക​ച്ച എ​ൻ​സി​സി യൂ​ണി​റ്റി​നു​ള്ള അ​വാ​ർ​ഡ് തി​രു​വ​ല്ല മാ​ർ​ത്തോ​മ്മാ കോ​ള​ജി​ലെ യൂ​ണി​റ്റി​ന് ല​ഭി​ച്ചു.

പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം എ​ന്നീ ജി​ല്ല​ക​ളി​ലെ സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് കോ​ട്ട​യം എ​ൻ​സി​സി ഗ്രൂ​പ്പ്. കോ​ട്ട​യം ഗ്രൂ​പ്പി​ലെ മി​ക​ച്ച എ​ൻ​സി​സി ഓ​ഫീ​സ​റാ​യും ഈ ​യൂ​ണി​റ്റി​ലെ ല​ഫ്റ്റ​ന​ന്‍റ് റെ​യി​സ​ൻ സാം ​രാ​ജു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
കേ​ഡ​റ്റ് ജ്യോ​തി ല​ക്ഷ​മി ഗ്രൂ​പ്പ് ക​മാ​ൻ​ഡ​റു​ടെ പ്ര​ശം​സ​പ​ത്ര​വും ല​ഭി​ച്ചു.

ആ​ർ​മി വി​ഭാ​ഗ​ത്തി​ൽ 15 കേ​ര​ള തി​രു​വ​ല്ല ബ​റ്റാ​ലി​യ​ന്‍റെ ഭാ​ഗ​മാ​യ മാ​ർ​ത്തോ​മ്മ കോ​ള​ജ്, എ​ൻ​സി​സി ദേ​ശീ​യ ത​ല​ത്തി​ൽ സം​ഘ​ടി​ക്ക​പ്പെ​ട്ട റി​പ്പ​ബ്ലി​ക് ദി​ന ക്യാ​മ്പ്, ഥ​ൽ സൈ​നി​ക് ക്യാ​മ്പ് , ദേ​ശീ​യോ​ദ്ഗ്ര​ഥ​ന ക്യാ​മ്പ് എ​ന്നി​വ​യി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചി​രു​ന്നു.

എ​ബി​ൻ, ട്രീ​സ എ​ന്നി​വ​ർ ഡ​ൽ​ഹിയിൽ ന​ട​ന്ന ഥ​ൽ സൈ​നി​ക് ക്യാ​മ്പി​ൽ സ്വ​ർ​ണ മെ​ഡ​ൽ കരസ്ഥമാക്കി.

അ​സോ​സി​യേ​റ്റ് എ​ൻ​സി​സി ഓ​ഫീ​സ​ർ ല​ഫ്റ്റ​ന​ന്‍റ് റെ​യി​സ​ൻ സാം ​രാ​ജുവിന് എ​ൻ​സി​സി​യി​ലെ ഏ​റ്റ​വും ഉ​ന്ന​ത​മാ​യ ദേ​ശീ​യ ര​ക്ഷ മ​ന്ത്രി അ​വാ​ർ​ഡ് ഈ ​ജ​നു​വ​രി​യി​ൽ ല​ഭി​ച്ചി​രു​ന്നു. കേ​ര​ള​ത്തി​ൽ നി​ന്ന് ആ​ദ്യ​മാ​യി​ട്ടാ​ണ് ഒ​രു എ​ൻ​സി​സി ഓ​ഫീ​സ​ർ​ക്ക് ഈ ​അ​വാ​ർ​ഡ് ല​ഭി​ക്കു​ന്ന​ത്.

മി​ലി​ട്ട​റി പ​രി​ശീ​ല​ന​ത്തോ​ടൊ​പ്പം സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​ണ് യൂ​ണി​റ്റി​നെ അ​വാ​ർ​ഡി​ന് അ​ർ​ഹ​ത​യാ​ക്കി​യ​ത്.

പ്ര​ള​യ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ്വ​ച്ഛ് ഭാ​ര​ത് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ഭ​ക്ഷ​ണ സ​ഹാ​യ പ​ദ്ധ​തി, ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, മാ​ലി​ന്യ സം​സ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ര​ക്ത​ദാ​നം, എ​ന്നി​ങ്ങ​നെ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളും 2019 - 20 കാ​ല​ഘ​ട്ട​ത്തി​ൽ തി​രു​വ​ല്ല മാ​ർ​ത്തോ​മ്മ കോ​ള​ജി​ലെ എ​ൻ​സി​സി യൂ​ണി​റ്റ് സം​ഘ​ടി​പ്പി​ച്ചു.

കോ​ട്ട​യം എ​ൻ​സി​സി യൂ​ണി​റ്റ് കോ​ട്ട​യ​ത്ത് സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ ഗ്രൂ​പ്പ് ക​മാ​ൻ​ഡ​ർ ബ്രി​ഗേ​ഡി​യ​ർ. എൻ.വി. സു​നി​ൽ​കു​മാർ് പു​ര​സ്ക​രം സ​മ്മാ​നി​ച്ചു.

കോ​ള​ജി​ന് വേ​ണ്ടി ഐ​ക്യു​എ​സി കോ​ർ​ഡി​നേ​റ്റ​ർ ഡോ. ​വ​ർ​ഗീ​സ് മാ​ത്യു, എ​ൻ​സി​സി ഓ​ഫീ​സ​ർ, കേ​ഡ​റ്റു​ക​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.

എ​ൻ​സി​സി യൂ​ണി​റ്റി​നെ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഐ​സി കെ. ​ജോ​ൺ, 15 കേ​ര​ള ക​മാ​ൻ​ഡിം​ഗ് ഓ​ഫീ​സ​ർ കേ​ണ​ൽ സ​ഞ്‌​ജീ​വ് ബ​വേ​ജ, കേ​ണ​ൽ. ന​ന്ദ​കു​മാ​ർ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.