പോ​ലീ​സ് അ​ഴി​മ​തി നി​സാ​ര​വ​ത്ക​രി​ക്കാ​ൻ ശ്ര​മം: എം. ​മു​ര​ളി
Tuesday, February 18, 2020 11:10 PM IST
പ​രു​മ​ല: പോ​ലീ​സി​ൽ നി​ന്ന് തോ​ക്കും തി​ര​യും കാ​ണാ​താ​യ​ത് നി​സാ​ര​വ​ൽ​ക​രി​ക്കു​ന്ന കൊ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ ശ്ര​മം മു​ൻ അ​ഭ്യ​ന്ത​ര​മ​ന്ത്രി​യ്ക്ക് യോ​ജി​ച്ച​ത​ല്ലെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​മു​ര​ളി.പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യ്ക്കെ​തി​രെ​യും കേ​ന്ദ്ര - സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ദു​ർ​ഭ​ര​ണ​ത്തി​നെ​തി​രെ​യും ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് ന​യി​ക്കു​ന്ന ജ​ന​കീ​യ പ്ര​ക്ഷോ​ഭ ജ്വാ​ല​യു​ടെ 24-ാം ദി​വ​സ​ത്തെ ജി​ല്ലാ പ​ദ​യാ​ത്ര​യു​ടെ ഉ​ദ്ഘാ​ട​നം പ​രു​മ​ല​യി​ൽ നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ​രു​മ​ല മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ശി​വ​ദാ​സ് യു. ​പ​ണി​ക്ക​ർ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ൺ ജേ​ക്ക​ബ് വ​ള്ള​ക്കാ​ലി, പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ, എ. ​സു​രേ​ഷ് കു​മാ​ർ , ജേ​ക്ക​ബ് പി. ​ചെ​റി​യാ​ൻ, റെ​ജി തോ​മ​സ്, റി​ങ്കു ചെ​റി​യാ​ൻ, ഉ​മ്മ​ൻ അ​ല​ക്സാ​ണ്ട​ർ, എ​ൻ. ഷൈ​ലാ​ജ്, സ​ജി ചാ​ക്കോ, സ​ജി കൊ​ട്ട​യ്ക്കാ​ട്, ആ​ർ. ജ​യ​കു​മാ​ർ, ഈ​പ്പ​ൻ കു​ര്യ​ൻ, റോ​ബി​ൻ പ​രു​മ​ല, അ​നി​ൽ കെ. ​വ​ർ​ഗീ​സ്, കു​ര്യ​ൻ കൂ​ത്ത​പ്പ​ള്ളി​ൽ, കെ.​ജെ .മാ​ത്യു, സ​ണ്ണി തോ​മ​സ്, തോ​മ​സ് വ​ർ​ഗീ​സ്, ഷാ​ജി കു​ള​ന​ട, റെ​ജി ത​ർ​ക്കോ​ലി​ൽ, ഗോ​പി ഉ​ല്ല​വ​ത്ത് പ​റ​മ്പി​ൽ, അ​രു​ൺ, ജി​ബി​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.