മൂ​ലൂ​ര്‍ പ​ഠി​പ്പി​ച്ച​ത് ജാ​തി​യു​ടെ​യും മ​ത​ത്തി​ന്‍റെ​യും പൗ​ര​ത്വ​ത്തി​ന്‍റെ​യും മ​തി​ലു​ക​ളെ തൂ​ത്തെ​റി​യാ​ന്‍: എം​എ​ല്‍​എ
Wednesday, February 19, 2020 11:08 PM IST
പ​ത്ത​നം​തി​ട്ട: ജാ​തി​യു​ടെ​യും മ​ത​ത്തി​ന്‍റെ​യും പൗ​ര​ത്വ​ത്തി​ന്‍റെ​യും മ​തി​ലു​ക​ളെ തൂ​ത്തെ​റി​യാ​നാ​ണ് മൂ​ലൂ​ര്‍ പ​ഠി​പ്പി​ച്ചി​ട്ടു​ള്ള​തെ​ന്ന് വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ. സ​ര​സ​ക​വി മൂ​ലൂ​ര്‍ സ്മാ​ര​ക​ത്തി​ന്‍റെ 31-ാമ​ത് വാ​ര്‍​ഷി​ക​വും 151-ാമ​ത് മൂ​ലൂ​ര്‍ ജ​യ​ന്തി ആ​ഘോ​ഷ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​എ​ല്‍​എ.
15 സ്‌​കൂ​ളു​ക​ള്‍ മൂ​ലൂ​ര്‍ സ്ഥാ​പി​ച്ചു. തു​മ്പ​മ​ണ്‍-​കോ​ഴ​ഞ്ചേ​രി റോ​ഡി​ന്‍റെ രൂ​പീ​ക​ണ​ത്തി​ന് മൂ​ലൂ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
ഇ​ന്ന​ത്തെ മെ​ഴു​വേ​ലി​യും മൂ​ലൂ​രും അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്ര​മ​ഫ​ല​മാ​ണ്.
ഏ​തു രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രാ​ണെ​ങ്കി​ലും അ​തി​ല്‍ നി​ന്നു​കൊ​ണ്ട് സ​മൂ​ഹ​ത്തെ മു​ന്നോ​ട്ട് ന​യി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം കാ​ട്ടി​ത്ത​ന്നു.
സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ​യും പു​രാ​വ​സ്തു മ​ന്ത്രി​യു​ടെ​യും എ​ല്ലാ​വി​ധ സ​ഹാ​യ​ങ്ങ​ളും മൂ​ലൂ​രി​ന്‍റെ വി​വി​ധ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ണ്ടാ​കു​മെ​ന്ന് വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ പ​റ​ഞ്ഞു.
മു​ന്‍ എം​എ​ല്‍​എ കെ.​സി രാ​ജ​ഗോ​പാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി​നീ​താ അ​നി​ല്‍, മെ​ഴു​വേ​ലി ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം കെ.​എ​ന്‍ രാ​ധാ​ച​ന്ദ്ര​ന്‍, മൂ​ലൂ​ര്‍ സ്മാ​ര​ക സ​മി​തി സെ​ക്ര​ട്ട​റി പ്ര​ഫ. ഡി.​പ്ര​സാ​ദ്, പ​ന്ത​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ- വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണും മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യം​ഗ​വു​മാ​യ പി​ങ്കി ശ്രീ​ധ​ര്‍, വാ​ര്‍​ഡ് മെം​ബ​ര്‍ എ.​ആ​ര്‍. ബാ​ല​ന്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.