പ്ര​സ​വ ധ​ന​സ​ഹാ​യം
Wednesday, February 19, 2020 11:08 PM IST
പ​ത്ത​നം​തി​ട്ട: ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ 2019 ഏ​പ്രി​ല്‍ മു​ത​ല്‍ 2020 ജ​നു​വ​രി 31 ന​കം പ്ര​സ​വി​ക്കു​ക​യോ പ്ര​സ​വ​നി​ര്‍​ത്ത​ല്‍ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​വ​രോ ആ​യ​വ​ര്‍​ക്ക് പ്ര​സ​വ ധ​ന​സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷി​ക്കാം. പ്ര​സ​വ​ധ​ന സ​ഹാ​യം ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ര്‍ 25 ന് ​മു​ന്പ് ഡി​സ്ചാ​ര്‍​ജ് കാ​ര്‍​ഡി​ന്‍റെ കോ​പ്പി, ബാ​ങ്ക് പാ​സ് ബു​ക്കി​ന്‍റെ ആ​ദ്യ-​അ​വ​സാ​ന പേ​ജു​ക​ളു​ടെ കോ​പ്പി എ​ന്നി​വ സ​ഹി​തം ജ​ന​റ​ല്‍ ആ​ശു​പ​ത്രി ഓ​ഫീ​സി​ല്‍ പ്ര​വൃ​ത്തി സ​മ​യം 10 മു​ത​ല്‍ അ​ഞ്ച് വ​രെ ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് അ​റി​യി​ച്ചു. ഗു​ണ​ഭോ​ക്താ​ക്ക​ള്‍ വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് 9497713258 എ​ന്ന ന​മ്പ​രി​ല്‍ ബ​ന്ധ​പ്പെ​ടു​ക.

പി​എ​സ്‌​സി: റാ​ങ്ക് ലി​സ്റ്റ് റ​ദ്ദാ​യി

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ വ​നം വ​കു​പ്പി​ല്‍ 10,480-18,300 രൂ​പ ശ​മ്പ​ള നി​ര​ക്കി​ല്‍ ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ ത​സ്തി​ക​യി​ലേ​ക്ക് 31.01.2017 ല്‍ ​നി​ല​വി​ല്‍ വ​ന്ന റാ​ങ്ക് ലി​സ്റ്റ് റാ​ങ്ക് ലി​സ്റ്റ് ന​മ്പ​ര്‍ 161/2017/ഡി​ഒ​എ​ച്ച് ) 30.01.2020 അ​ർ​ധ രാ​ത്രി​യോ​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് 31.01.2020 മു​ത​ല്‍ റ​ദ്ദാ​യ​താ​യി കേ​ര​ളാ പ​ബ്ലി​ക് സ​ര്‍​വീ​സ് ക​മ്മീ​ഷ​ന്‍ ജി​ല്ലാ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

പ​ന്തീ​രാ​യി​രം വ​ഴി​പാ​ട്

തി​രു​വ​ല്ല: ശ്രീ​വ​ല്ല​ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​ന് 27 ന് ​കൊ​ടി​യേ​റും. ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ​ന്തീ​രാ​യി​രം വ​ഴി​പാ​ട് 23 ന് ​ന​ട​ക്കും. രാ​വി​ലെ ഏ​ഴി​ന് തു​ക​ല​ശേ​രി മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ല്‍ നി​ന്നും പ​ന്തീ​രാ​യി​രം ഘോ​ഷ​യാ​ത്ര ആ​രം​ഭി​ക്കും. 27 ന് ​വൈ​കു​ന്നേ​രം 4.25 നും 5.35 ​നും മ​ധ്യേ കൊ​ടി​യേ​റ്റ് ന​ട​ക്കും. രാ​ത്രി ഏ​ഴി​ന് ക​ലാ​പ​രി​പാ​ടി ഉ​ദ്ഘാ​ട​നം സി​നി​മാ​താ​രം മു​ത്തു​മ​ണി നി​ര്‍​വ​ഹി​ക്കും. രാ​ത്രി 9.30 ന് ​ ഗാ​ന​സ​ന്ധ്യ ന​ട​ക്കും.