പോ​ലീ​സ് ഫ​ണ്ടി​ലെ തി​രി​മ​റി മു​ഖ്യ​മ​ന്ത്രി​യു​ടെ അ​റി​വോ​ടെ​യു​ള്ള കൊ​ള്ള: മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍
Wednesday, February 19, 2020 11:08 PM IST
പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ​ഹാ​യ​ത്തോ​ടെ​യു​ള്ള പോ​ലീ​സ് ന​വീ​ക​ര​ണ ഫ​ണ്ടി​ലെ തി​രി​മ​റി​യും അ​ഴി​മ​തി​യും മു​ഖ്യ​മ​ന്ത്രി​യു​ടെ അ​റി​വോ​ടെ ന​ട​ന്ന വ​ന്‍ കൊ​ള്ള​യാ​ണെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ര്‍​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്നു​വ​ന്ന ജ​ന​കീ​യ പ്ര​ക്ഷോ​ഭ ജ്വാ​ല​യു​ടെ​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം അ​ടൂ​രി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പോ​ലീ​സി​ന്‍റെ പ​ക്ക​ല്‍ നി​ന്നും തോ​ക്കും​ക​ളും വെ​ടി​യു​ണ്ട​ക​ളും ന​ഷ്ട​പ്പെ​ട്ട കാ​ര്യം സി​എ​ജി വ്യ​ക്ത​മാ​ക്കി​യി​ട്ടും അ​വ ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന വാ​ദം ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കാ​നാ​ണെ​ന്ന് മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

സി​എ​ജി റി​പ്പോ​ര്‍​ട്ടി​ന്മേ​ല്‍ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടു​ള്ള സ​ര്‍​ക്കാ​ര്‍ ഇ​പ്പോ​ളെ​ന്തി​നാ​ണ് ഒ​ളി​ച്ചു​ക​ളി ന​ട​ത്തു​ന്ന​ത്.ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ളു​ടെ മൗ​ലി​ക അ​വാ​കാ​ശ​ങ്ങ​ളെ​യും മ​ത​പ​ര​മാ​യ വി​ശ്വാ​സ​ങ്ങ​ളെ​യും ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളെ​യും ചോ​ദ്യം ചെ​യ്തു​കൊ​ണ്ടാ​ണ് മോ​ദി സ​ര്‍​ക്കാ​ര്‍ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം പാ​ര്‍​ല​മെ​ന്റി​ല്‍ പാ​സാ​ക്കി​യ​ത്. രാ​ജ്യം മു​ഴു​വ​ന്‍ ഇ​തി​നെ എ​തി​ര്‍​ത്തി​ട്ടും നി​യ​മം പി​ന്‍​വ​ലി​ക്കു​ന്ന​തി​ന് അ​വ​ര്‍ ത​യാ​റാ​യി​ല്ല. ന​രേ​ന്ദ്ര മോ​ദി​യു​ടെ ഭ​ര​ണ​ത്തി​ല്‍ രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യ​വും പൈ​തൃ​ക മൂ​ല്യ​ങ്ങ​ളും ത​ക​ര്‍​ന്നു.

രാ​ജ്യം ഇ​ന്ന് ദു​ര​ന്ത​ത്തി​ലേ​ക്ക് പോ​കു​ന്നു. ആ​രാ​ധാ​നാ​ല​യ​ങ്ങ​ള്‍​ക്കു നേ​രെ സം​ഘ​പ​രി​വാ​ര്‍ ശ​ക്തി​ക​ളു​ടെ അ​ക്ര​മ​ങ്ങ​ള്‍ വ​ര്‍​ധി​ച്ചു. ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളെ ഉ​യ​ര്‍​ത്തി​പി​ടി​ക്കു​ന്ന​തും മ​ത​നി​ര​പേ​ക്ഷ ത​ത്വ​ങ്ങ​ള്‍​ക്ക് പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന​തു​മാ​യ ഭ​ര​ണ​ഘ​ട​ന​യെ ത​ക​ര്‍​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് അ​നു​വ​ദി​ക്കു​ക​യി​ല്ലെ​ന്നും മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ പ​റ​ഞ്ഞു.അ​ടൂ​ര്‍ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് മ​ണ്ണ​ടി പ​ര​മേ​ശ്വ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി, രാ​ജ്യ​സ​ഭാ മു​ന്‍ ഉ​പാ​ധ്യ​ക്ഷ​ന്‍ പ്ര​ഫ. പി.​ജെ. കു​ര്യ​ന്‍, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ കെ. ​ശി​വ​ദാ​സ​ന്‍ നാ​യ​ര്‍, പ​ഴ​കു​ളം മ​ധു, മു​ന്‍​ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​മോ​ഹ​ന്‍ രാ​ജ്, പ​ന്ത​ളം സു​ധാ​ക​ര​ന്‍, മാ​ലേ​ത്ത് സ​ര​ള​ദേ​വി, പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍, തോ​പ്പി​ല്‍ ഗോ​പ​കു​മാ​ര്‍, പ​ഴ​കു​ളം ശി​വ​ദാ​സ​ന്‍, തേ​ര​ക​ത്ത് മ​ണി, സാ​മു​വേ​ല്‍ കി​ഴ​ക്കു​പു​റം, കാ​ട്ടൂ​ര്‍ അ​ബ്ദു​ള്‍​സ​ലാം, എ.​സു​രേ​ഷ് കു​മാ​ര്‍, റി​ങ്കു ചെ​റി​യാ​ന്‍, വെ​ട്ടൂ​ര്‍ ജ്യോ​തി​പ്ര​സാ​ദ്, ഏ​ഴം​കു​ളം അ​ജു, റോ​ജി​പോ​ള്‍ ഡാ​നി​യേ​ല്‍, പ​ന്ത​ളം പ്ര​താ​പ​ന്‍, എ​സ്.​ബി​നു, ബി​ജു വ​ര്‍​ഗീ​സ്, ബി​ജു ഫി​ലി​പ്പ്, സു​ധ കു​റു​പ്പ്, കെ.​എ​ന്‍. അ​ച്യു​ത​ന്‍, കു​ഞ്ഞു​ഞ്ഞ​മ്മ ജോ​സ​ഫ്, ഷി​ബു ചി​റ​ക്ക​രോ​ട്, ഏ​ഴം​കു​ളം ല​ത്തീ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.