അ​ങ്ക​ണ​വാ​ടി​ക്ക് സൗ​ജ​ന്യ​മാ​യി ഭൂ​മി ദാ​നം ചെ​യ്ത് മു​ൻ അ​ധ്യാ​പ​ക​ൻ
Wednesday, February 19, 2020 11:11 PM IST
കൊ​ടു​മ​ണ്‍: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 12-ാം വാ​ർ​ഡി​ൽ വാ​ട​ക കെ​ട്ടി​ട​ത്തി​ൽ ഇ​തു​വ​രെ പ്ര​വ​ർ​ത്തി​ച്ച 110ാം ന​ന്പ​ർ അ​ങ്ക​ണ​വാ​ടി ഇ​നി സ്വ​ന്തം കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റാ​നൊ​രു​ങ്ങു​ന്നു. പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി ആ​റു വ​ർ​ഷ​മാ​യി വാ​ട​ക കെ​ട്ടി​ട​ത്തി​ൽ പ്ര​തി​സ​ന്ധി​ക​ളു​മാ​യി നീ​ങ്ങി​യ അ​ങ്ക​ണ​വാ​ടി​ക്ക് സ്ഥി​ര​മാ​യ ഒ​രു കെ​ട്ടി​ട​മെ​ന്ന​ത് നാ​ട്ടു​കാ​രു​ടെ ആ​ഗ്ര​ഹ​മാ​യി​രു​ന്നു. കു​രു​ന്നു​ക​ൾ നേ​രി​ടു​ന്ന പ്ര​യാ​സ​ങ്ങ​ൾ മ​ന​സി​ലാ​ക്കി​യ പ​റ​ക്കോ​ട് എ​ൻ​എ​സ്എ​ൽ​പി സ്കൂ​ൾ മു​ൻ അ​ധ്യാ​പ​ക​ൻ ജ​യ​ച​ന്ദ്ര​വി​ലാ​സം രാ​മ​ച​ന്ദ്ര​നു​ണ്ണി​ത്താ​ൻ (84) അ​ങ്ക​ണ​വാ​ടി​ക്കാ​യി മൂ​ന്ന് സെ​ന്‍റ് സ്ഥ​ലം സൗ​ജ​ന്യ​മാ​യി ന​ൽ​കു​ക​യും അ​തോ​ടൊ​പ്പം ഇ​വി​ടേ​ക്കു​ള്ള 12 അ​ടി ന​ട​പ്പാ​ത​യും സൗ​ജ​ന്യ​മാ​യി വി​ട്ടു​ന​ൽ​കി.
അ​ങ്ക​ണ​വാ​ടി നി​ൽ​ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റെ ആ​ധാ​രം രാ​മ​ച​ന്ദ്ര​നു​ണ്ണി​ത്താ​ൻ കൊ​ടു​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ഞ്ഞ​ന്നാ​മ്മ​കു​ഞ്ഞി​ന് കൈ​മാ​റി. പ​രേ​ത​യാ​യ സ​ഹ​ധ​ർ​മി​ണി​യു​ടെ സ്മ​ര​ണാ​ർ​ത്ഥ​മാ​ണ് ഭൂ​മി കൈ​മാ​റി​യ​ത്.
അ​ങ്ക​ണ​വാ​ടി​ക്ക് ഭൂ​മി ല​ഭി​ച്ച​തോ​ടെ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് കൊ​ടു​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2019 - 2020 ഫ​ണ്ടി​ൽ​നി​ന്നും 14.5 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കു​ക​യും പ്രാ​രം​ഭ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. കൊ​ടു​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ആ​ർ.​എ​സ് ഉ​ണ്ണി​ത്താ​ൻ, വാ​ർ​ഡ് അം​ഗം ചി​ര​ണി​ക്ക​ൽ ശ്രീ​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ജോ​ഷ്വാ ജേ​ക്ക​ബ്, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.