ചു​മ​ര്‍ ചി​ത്ര ര​ച​നാ മ​ത്സ​രം
Wednesday, February 19, 2020 11:11 PM IST
പ​ത്ത​നം​തി​ട്ട: മാ​ര്‍​ച്ച് 8ന് ​അ​ന്ത​ര്‍​ദേ​ശീ​യ വ​നി​താ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പ് മു​ഖേ​ന ജി​ല്ല​യി​ല്‍ വി​വി​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മാ​ര്‍​ച്ച് ഒ​ന്നു മു​ത​ല്‍ അ​ഞ്ചു​വ​രെ ജി​ല്ലാ​ത​ല​ത്തി​ല്‍ ചു​മ​ര്‍​ചി​ത്ര​ര​ച​നാ മ​ത്സ​രം ന​ട​ത്തും.
'ആ​രോ​ഗ്യ​വും വി​ദ്യാ​ഭ്യാ​സ​വും സാ​മൂ​ഹ്യ​പ​ര​വു​മാ​യ സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള മാ​ര്‍​ഗ​ങ്ങ​ളും സം​വി​ധാ​ന​ങ്ങ​ളും' എ​ന്ന ആ​ശ​യം ഉ​ള്‍​ക്കൊ​ണ്ടു​ള്ള വി​ഷ​യ​മാ​ണ് ചി​ത്ര​ര​ച​ന​യി​ല്‍ ഉ​ണ്ടാ​കേ​ണ്ട​ത്. മ​ത്സ​രാ​ര്‍​ത്ഥി​ക​ള്‍​ക്ക് ഒ​റ്റ​യ്‌​ക്കോ ടീ​മാ​യോ പ​ങ്കെ​ടു​ക്കാ​വു​ന്ന​തും ഡി​സൈ​നു​ക​ള്‍​ക്ക് ജി​ല്ലാ വ​നി​താ ശി​ശു​വി​ക​സ​ന ഓ​ഫീ​സ​റു​ടെ അം​ഗീ​കാ​രം വാ​ങ്ങേ​ണ്ട​തു​മാ​ണ്.
ക​ക്ഷി​രാ​ഷ്ട്രീ​യം, മ​തം എ​ന്നീ സ​ന്ദേ​ശ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന ആ​ശ​യ​ങ്ങ​ള്‍​ക്ക് അം​ഗീ​കാ​രം ന​ല്‍​കു​ന്ന​ത​ല്ല.
ചി​ത്ര​ങ്ങ​ള്‍ പോ​സി​റ്റീ​വ് ആ​ശ​യ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന​വ​യാ​യി​രി​ക്ക​ണം. ഏ​റ്റ​വും മി​ക​ച്ച ചു​മ​ര്‍​ചി​ത്ര ര​ച​ന​യ്ക്ക് 5000 രൂ​പ ക്യാ​ഷ് പ്രൈ​സ് ന​ല്‍​കും.
18 നു ​മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം. മ​ത്സ​ര​ത്തി​നാ​വ​ശ്യ​മാ​യ പെ​യി​ന്‍റ് വ​കു​പ്പി​ല്‍ നി​ന്നും ന​ല്‍​കും.
വെ​ള്ള​പേ​പ്പ​റി​ല്‍ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ​ക​ള്‍ 25 ന​കം ജി​ല്ലാ വ​നി​താ ശി​ശു​വി​ക​സ​ന ഓ​ഫീ​സ​ര്‍​ക്ക് സ​മ​ര്‍​പ്പി​ക്കേ​ണ്ട​തും 26 ന് ​ഡി​സൈ​നു​ക​ള്‍ അം​ഗീ​ക​രി​ച്ച് വാ​ങ്ങേ​ണ്ട​തു​മാ​ണ്.
വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍ - 0468 2329053.