ചു​ട്ടി​പ്പാ​റ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ന​ട​ന്നു
Thursday, February 20, 2020 10:48 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ചു​ട്ടി​പ്പാ​റ മ​ഹാ​ദേ​വ​ൻ ക്ഷേ​ത്ര​ത്തി​ലെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പു​തി​യ ക്ഷേ​ത്ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന ക​ർ​മം ഭ​ക്തി​നി​ർ​ഭ​ര​മാ​യ ച​ട​ങ്ങു​ക​ളോ​ടെ ന​ട​ന്നു. പ​ഞ്ചാ​ക്ഷ​രി മ​ന്ത്ര​ങ്ങ​ളാ​ൽ മു​ഖ​രി​ത​മാ​യ ആ​ന്ത​രീ​ക്ഷ​ത്തി​ൽ ക്ഷേ​ത്രം​സ്ഥ​പ​തി വ​സ്തു​ഭൂ​ഷ​ൺ ര​മേ​ഷ് ശ​ർ​മ ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു.

ക്ഷേ​ത്രം ത​ന്ത്രി സു​ര്യ കാ​ല​ടി മ​ന​യി​ൽ സൂ​ര്യ​ൻ ജ​യ​സൂ​ര്യ​ൻ ഭ​ട്ട​തി​രി​പ്പാ​ടും മോ​ഷ ഗി​രി​മ​ഠം ര​മേ​ഷ് ശ​ർ​മ്മ​യും ചേ​ർ​ന്ന് ക്ഷേ​ത്ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന ക​ർ​മം നി​ർ​വ​ഹി​ച്ചു. ക്ഷേ​ത്രം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ൻ പി. ​താ​ന്നി​മൂ​ട്ടി​ൽ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ രാ​ജീ​വ് രാ​ഗ​ല​യം, സെ​ക്ര​ട്ട​റി സി. ​റ്റി. ര​ഞ്ജി​ത്ത് കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ​ന​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.