സെ​ന്‍​സ​സ് 2021; ഒ​ന്നാം​ഘ​ട്ട പ​രി​ശീ​ല​നം‍
Thursday, February 20, 2020 10:55 PM IST
പ​ത്ത​നം​തി​ട്ട: സെ​ന്‍​സ​സ് 2021 മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​ന്നാം​ഘ​ട്ട പ​രി​ശീ​ല​നം ബ​ന്ധ​പ്പെ​ട്ട ചാ​ര്‍​ജു​ള​ള ജി​ല്ലാ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കും, ചാ​ര്‍​ജ് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കും (ത​ഹ​സി​ല്‍​ദാ​ര്‍ ആ​ൻ​ഡ് മു​നി​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​മാ​ര്‍) ചാ​ര്‍​ജ് ഓ​ഫീ​സ​ര്‍​മാ​രു​ടെ സെ​ന്‍​സ​സ് കൈ​കാ​ര്യം ചെ​യ്യു​ന്ന ക്ല​ര്‍​ക്കു​മാ​ര്‍​ക്കു​മു​ള​ള പ​രി​ശീ​ല​നം 25, 26 തീ​യ​തി​ക​ളി​ല്‍ രാ​വി​ലെ 9.45 മു​ത​ല്‍ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ സെ​ന്‍​സ​സ് ഡ​യ​റ​ക്ട​റേ​റ്റ് മു​ഖേ​ന ന​ട​ത്തും. പ​രി​ശീ​ല​ന​ത്തി​ല്‍ ജി​ല്ലാ ഓ​ഫീ​സ​ര്‍​മാ​രും ചാ​ര്‍​ജ് ഓ​ഫീ​സ​ര്‍​മാ​രും ചാ​ര്‍​ജ് ഓ​ഫീ​സ​ര്‍​മാ​രു​ടെ സെ​ന്‍​സ​സ് ക്ല​ര്‍​ക്കു​മാ​രും കൃ​ത്യ​മാ​യി പ​ങ്കെ​ടു​ക്ക​ണം. ചാ​ര്‍​ജ് ഓ​ഫീ​സ​ര്‍​മാ​ര്‍ ലാ​പ്ടോ​പ്പു​മാ​യി പ​രി​ശീ​ല​ന​ത്തി​ന് ഹാ​ജ​രാ​ക​ണ​മെ​ന്നും ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ (ജ​ന​റ​ല്‍) അ​റി​യി​ച്ചു.