പു​ഷ്പ​ഗി​രി ’ക​രു​ത​ൽ’ ര​ണ്ടാം വാ​ർ​ഷി​കാ​ഘോ​ഷം ന​ട​ത്തി
Thursday, February 20, 2020 10:55 PM IST
തി​രു​വ​ല്ല: പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മി​ക​ച്ച ആ​രോ​ഗ്യ ചി​കി​ത്സ സൗ​ജ​ന്യ​മാ​യി രോ​ഗി​ക​ൾ​ക്ക് ന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ 2018 ൽ ​ആ​ര​ംഭി​ച്ച ക​രു​ത​ൽ പ​ദ്ധ​തി​യു​ടെ ര​ണ്ടാ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷം ന​ട​ത്തി.

പു​ഷ്പ​ഗി​രി സ്ഥാ​പ​ന​ങ്ങ​ളു​ടെ ര​ക്ഷാ​ധി​കാ​രി ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന യോ​ഗം മാ​ത്യു റ്റി. ​തോ​മ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​രു​ത​ൽ പ​ദ്ധ​തി​യു​ടെ വി​ജ​യ മാ​തൃ​ക പു​ഷ്പ​ഗി​രി സ്ഥാ​പ​ന​ങ്ങ​ളു​ടെ എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ​ജേ​ക്ക​ബ് പു​ന്നൂ​സ് വി​ശ​ക​ല​നം ന​ട​ത്തി. ന​ല്ല ക​രു​ത​ൽ സ​മ​രി​റ്റ​നാ​യി മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം. ​സ​ലീ​മി​നെ പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ർ പി. ​ബി. നൂ​ഹ് ആ​ദ​രി​ച്ചു. ക​രു​ത​ൽ കൈ​ത്താ​ങ്ങ് വി​ഭാ​ഗം ആ​ദ​രം പു​ഷ്പ​ഗി​രി​യു​ടെ സൈ​ക്യാ​ട്രി​ക് വി​ഭാ​ഗം മേ​ധാ​വി​യും മെ​ഡി​ക്ക​ൽ കോ​ളേ​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​റോ​യ് ക​ള്ളി​വ​യ​ലിൽ, ആ​ർ. സ​നി​ൽ കു​മാ​റി​ൽ നി​ന്നും ഏ​റ്റു​വാ​ങ്ങി.

പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അം​ബി​ക മോ​ഹ​ൻ ക​രു​ത​ൽ ക​ര​ത്തി​നു​ള്ള ആ​ദ​ര​വും ന​ട​ത്തി. ശ്രീ​രാ​മ കൃ​ഷ്ണ​ൻ ആ​ശ്ര​മം പ്ര​സി​ഡ​ന്‍റ് സ്വാ​മി നി​ർ​വി​നാ​ന​ന്ദ, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ഏ​ലി​യാ​മ്മ തോ​മ​സ്, മു​ൻ​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ ആ​ർ. ജ​യ​കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സാം ​ഈ​പ്പ​ൻ, ബി​ജെ​പി സ്റ്റേ​റ്റ് ക​മ്മി​റ്റി മെം​ബ​ർ പ്ര​താ​പ് ച​ന്ദ്ര വ​ർ​മ്മ. പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് പി​റ്റി​എ. പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് മാ​മ്മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് സി​ഇ​ഒ ഫാ.​ജോ​സ് ക​ല്ലു​മാ​ലി​ക്ക​ൽ സ്വാ​ഗ​ത​വും ആ​ശു​പ​ത്രി​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​തോ​മ​സ് പ​രി​യാ​ര​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.