സി​എ​സ്ഐ ക​ണ്‍​വ​ൻ​ഷ​ന് ഇ​ന്നു തു​ട​ക്കം
Thursday, February 20, 2020 10:55 PM IST
പ​ത്ത​നം​തി​ട്ട: സി​എ​സ്ഐ മ​ധ്യ​കേ​ര​ള മ​ഹാ​ഇ​ട​വ​ക ഇ​ല​ന്തൂ​ർ വൈ​ദി​ക ജി​ല്ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​റാ​മ​ത് ക​ണ്‍​വ​ൻ​ഷ​ൻ വ​ച​നോ​ത്സ​വം ഇ​ന്നു മു​ത​ൽ 23 വ​രെ പ​ത്ത​നം​തി​ട്ട റോ​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം ആ​റി​ന്് ഗാ​ന​ശു​ശ്രു​ഷ​യോ​ടെ ക​ണ്‍​വ​ൻ​ഷ​ൻ ആ​രം​ഭി ക്കും. ​ഗാ​ന​ശു​ശ്രൂ​ഷ​യ്ക്ക് ജി​ല്ലാ ക്വ​യ​ർ നേ​തൃ​ത്വം ന​ൽ​കും. ഇ​ന്നു ബ്ര​ദ​ർ മ​നു റ​സ​ൽ തി​രു​വ​ന​ന്ത​പു​രം, നാ​ളെ ഡോ. ​ജോ​ർ​ജ് മാ​ത്യു തി​രു​വ​ല്ല എ​ന്നി​വ​ർ വ​ച​ന​ശു​ശൂ​ഷ നി​ർ​വ​ഹി​ക്കും. 23ന് ​രാ​വി​ലെ 10. 30 ന് ​വൈ​ദി​ക ജി​ല്ല​യി​ലെ 21 സ​ഭ​ക​ളും ഒ​രു​മി​ച്ച് പ​ങ്കെ​ടു​ക്കു​ന്ന വി​ശു​ദ്ധ​സം​സ​ർ​ഗ ശു​ശ്രൂ​ഷ​യ്ക്ക് ബി​ഷ​പ് ഡോ. ​കെ.​ജി. ദാ​നി​യേ​ൽ നേ​തൃ​ത്വം ന​ൽ​കും.

ദ​ക്ഷി​ണ കേ​ര​ള മ​ഹാ​യി​ട​വ​ക ട്ര​ഷ​റ​ർ ഫാ. ​കാ​ൽ​വി​ൻ ക്രി​സ്റ്റോ വ​ച​ന​ശു​ശൂ​ഷ നി​ർ​വ​ഹി​ക്കും. വൈ​ദി​ക​ജി​ല്ല​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ലെ​യും വി​ശ്വാ​സി​ക​ൾ സം​സ​ർ​ഗ​ശു​ശ്രൂ​ഷ​യി​ൽ പ​ങ്കെ​ടു​ക്കും. സി​എ​സ്ഐ മ​ധ്യ​കേ​ര​ള മ​ഹാ​ഇ​ട​വ​ക​യു​ടെ വി​വി​ധ പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക് അ​ർ​ഹ​രാ​യ​വ​രെ അ​നു​മോ​ദി​ക്കും.വൈ​ദി​ക ജി​ല്ലാ ചെ​യ​ർ​മാ​ൻ റ​വ. ജോ​സ​ഫ് തോ​മ​സ്, റ​വ. ഹാ​പ്പി ഏ​ബ്ര​ഹാം, കെ.​കെ. ചെ​റി​യാ​ൻ​ജി, തോ​മ​സ്കു​ട്ടി സി. ​ഈ​ശോ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.