ഹ​രി​ത​സ​മൃ​ദ്ധി വാ​ർ​ഡ് പ്ര​ഖ്യാ​പ​നം ന​ട​ത്തി
Friday, February 21, 2020 10:54 PM IST
കോ​ന്നി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ർ​ഡി​നെ (മ​ണി​യ​ൻ​പാ​റ) ഹ​രി​ത​സ​മൃ​ദ്ധി വാ​ർ​ഡാ​യി പ്ര​ഖ്യാ​പി​ച്ചു. മ​ണി​യ​ൻ​പാ​റ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​വീ​ൺ പ്ലാ​വി​ള​യി​ൽ പ്ര​ഖ്യാ​പ​നം ന​ട​ത്തി.
ഒ​ന്നാം വാ​ർ​ഡ് മെം​ബ​റും വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി​യ​ധ്യ​ക്ഷ​യു​മാ​യ ദീ​നാ​മ്മ റോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ എ​ഡി ഹ​രി​ത കേ​ര​ളം മി​ഷ​ൻ ആ​ർ​പി എം.​കെ. ഷി​റാ​സ്‌, കൃ​ഷി ഓ​ഫീ​സ​ർ എ​സ്. ജ്യോ​തി​ല​ക്ഷ്മി എ​ന്നി​വ​ർ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ൽ​കി. കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 12-ാം വാ​ർ​ഡ് മെം​ബ​ർ ഇ. ​പി. ലീ​ലാ​മ​ണി, 18 -ാം വാ​ർ​ഡ് മെം​ബ​ർ ലി​സി സാം, ​കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഓ​ഫീ​സ​ർ ശോ​ഭ, ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, നി​ഷ അ​നീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ വാ​ർ​ഡ്‌ മെം​ബ​ർ ദീ​നാ​മ്മ റോ​യി, കൃ​ഷി ഓ​ഫീ​സ​ർ എ​സ്. ജ്യോ​തി​ല​ക്ഷ്മി എ​ന്നി​വ​ർ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നേ​തൃ​ത്വ​ത്തി​ൽ പ​ച്ച​ക്ക​റി​ക​ൾ ന​ടു​ക​യും കൂ​ടാ​തെ വി​വി​ധ​ത​രം പ​ച്ച​ക്ക​റി തൈ​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്‌​തു.നി​ഷ അ​നീ​ഷ് സ്വാ​ഗ​ത​വും ഹ​രി​ത കേ​ര​ളം മി​ഷ​ൻ വൈ. ​പി. സൗ​മ്യ നന്ദിയും പറഞ്ഞു. ക​ർ​ഷ​ക​ർ, കു​ടും​ബ​ശ്രീ തൊ​ഴി​ലു​റ​പ്പ് പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.