ബാ​ങ്ക് വാ​യ്പ​യു​ടെ പേ​രി​ൽ ക​ർ​ഷ​ക​രെ ക​ര​ന്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നും നീ​ക്കം ‌
Friday, February 21, 2020 10:55 PM IST
തി​രു​വ​ല്ല: ക​ഴി​ഞ്ഞ സീ​സ​ണി​ൽ സ​പ്ലൈ​കോ സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ വി​ല ബാ​ങ്കു​ക​ൾ മു​ഖേ​ന ന​ൽ​കു​ക​യും ഇ​തു തി​രി​ച്ച​ട​യ്ക്കു​ന്ന​തി​ൽ സ​ർ​ക്കാ​രി​നു​ണ്ടാ​യ വീ​ഴ്ച​യു​ടെ പേ​രി​ൽ ക​ർ​ഷ​ക​രെ ക​ര​ന്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ബാ​ങ്ക് നീ​ക്ക​ങ്ങ​ൾ​ക്ക് അ​വ​സാ​ന​മാ​യി​ല്ല.
സം​സ്ഥാ​ന ബാ​ങ്ക്ത​ല സ​മി​തി​യി​ൽ​വ​രെ വി​ഷ​യം ച​ർ​ച്ച​യ്ക്കെ​ത്തി​യെ​ങ്കി​ലും ബാ​ങ്കു​ക​ൾ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​ക​യാ​ണെ​ന്ന് ആ​ക്ഷേ​പം.ക​ർ​ഷ​ക​ർ നേ​രി​ട്ട ബ​ന്ധ​പ്പെ​ടാ​ത്ത വി​ഷ​യ​ത്തി​ലാ​ണ് അ​വ​രെ ക​രി​ന്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ നീ​ക്കം തു​ട​ങ്ങി​യ​ത്.
സ​പ്ലൈ​കോ​യാ​ണ് ക​ർ​ഷ​ക​രി​ൽ നി​ന്നു നെ​ല്ല് സം​ഭ​രി​ച്ച​ത്. ഇ​തി​ന്‍റെ വി​ല ന​ൽ​കാ​ൻ സ​പ്ലൈ​കോ​യ്ക്ക് സ​ർ​ക്കാ​ർ പ​ണം ന​ൽ​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ബാ​ങ്കു​ക​ളി​ൽ നി​ന്നു ക​ർ​ഷ​ക​ർ​ക്കു പ​ണം ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഇ​ത്ത​ര​ത്തി​ൽ ക​ർ​ഷ​ക​ർ​ക്കു ന​ൽ​കി​യ പ​ണം സ​ർ​ക്കാ​ർ തി​രി​ച്ച​ട​ച്ചി​ട്ടി​ല്ലെ​ന്ന പേ​രി​ലാ​ണ് ബാ​ങ്ക് ന​ട​പ​ടി​ക​ളു​മാ​യി നീ​ങ്ങി​യ​ത്. ഇ​തി​നെ​തി​രെ ധ​ന​മ​ന്ത്രി, കൃ​ഷി​മ​ന്ത്രി എ​ന്നി​വ​ർ​ക്ക് ക​ർ​ഷ​ക​സം​ഘ​ട​ന​ക​ൾ പ​രാ​തി ന​ൽ​കി.
വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര തീ​രു​മാ​ന​മെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി വി.​എ​സ്. സു​നി​ൽ കു​മാ​ർ കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ഉ​ന്ന​താ​ധി​കാ​ര​സ​മി​തി​യം​ഗം ജോ​സ​ഫ് എം.​പു​തു​ശേ​രി​യെ അ​റി​യി​ച്ചു.
ക​ർ​ഷ​ക​രു​ടെ മേ​ലു​ള്ള ജ​പ്തി ന​ട​പ​ടി​ക​ളും മ​റ്റും വേ​ണ്ടെ​ന്നു​വ​യ്ക്കാ​ൻ ബാ​ങ്കു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
പാ​ഡി ഓ​ഫീ​സ​ർ ന​ൽ​കു​ന്ന ര​സീ​ത് ഷീ​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ​റേ​ഷ​ൻ സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ വി​ല സ​ർ​ക്കാ​ർ പ​റ​ഞ്ഞ​ത​നു​സ​രി​ച്ചാ​ണ് ബാ​ങ്കു​ക​ൾ ന​ൽ​കി​യ​ത്. എ​ന്നാ​ൽ ഇ​തി​ന്‍റെ പേ​രി​ൽ ക​ർ​ഷ​ക​രെ ബ​ലി​യാ​ടാ​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് പി​ന്നീ​ടു​ണ്ടാ​യ​തെ​ന്ന് ജോ​സ​ഫ് എം. ​പു​തു​ശേ​രി കു​റ്റ​പ്പെ​ടു​ത്തി. ‌