‌മ​ല്ല​പ്പ​ള്ളി​യി​ൽ കാ​വ​ടി​ ഘോ​ഷ​യാ​ത്ര ഭ​ക്തി​നി​ർ​ഭ​ര​മാ​യി
Friday, February 21, 2020 10:55 PM IST
മ​ല്ല​പ്പ​ള്ളി: തി​രു​മാ​ലി​ട മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ൽ ശി​വ​രാ​ത്രി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ഭ​ക്തി​നി​ർ​ഭ​ര​മാ​യ കാ​വ​ടി​യാ​ട്ട ഘോ​ഷ​യാ​ത്ര​യി​ൽ ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.
പ​രി​യാ​രം ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് തി​രി​ച്ച് വ​ർ​ണ കാ​വ​ടി​ക​ളോ​ടും വാ​ദ്യ​മേ​ള​ങ്ങ​ളോ​ടു​കൂ​ടി​യ ഘോ​ഷ​യാ​ത്ര മ​ല്ല​പ്പ​ള്ളി ടൗ​ണ്‍ വ​ഴി മ​ണ​ൽ​പ്പു​റ​ത്തെ​ത്തി, കാ​വ​ടി​യാ​ട്ടം ന​ട​ത്തി. തു​ട​ർ​ന്ന് അ​ഭി​ഷേ​ക വ​സ്തു​ക്ക​ൾ ഭ​ഗ​വാ​ന് അ​ഭി​ഷേ​കം ചെ​യ്തു. വൈ​കു​ന്നേ​രം നാ​ലി​ന് ടൗ​ണി​ലെ കാ​ണി​ക്ക മ​ണ്ഡ​പ​ത്തി​ൽ നി​ന്ന് വേ​ല​ക​ളി എ​തി​രേ​റ്റു, തു​ട​ർ​ന്ന് തി​രു​മു​ന്പി​ൽ വേ​ല, ദീ​പാ​രാ​ധ​ന, പു​ഷ്പാ​ഭി​ഷേ​കം എ​ന്നി​വ ന​ട​ന്നു. 12 ന് ​ക്ഷേ​ത്ര ത​ന്ത്രി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ശി​വ​രാ​ത്രി പൂ​ജ​യും ന​ട​ന്നു.‌