ദേ​ശീ​യ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി
Saturday, February 22, 2020 10:28 PM IST
കോ​ഴ​ഞ്ചേ​രി: ഭാ​ര​ത സ​ര്‍​ക്കാ​ര്‍ എം​എ​സ്എം​ഇ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും കേ​ന്ദ്ര ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ക​മ്മീ​ഷ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​റ​ന്മു​ള എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളെ​കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണ ശി​ല്പ​ശാ​ല ന​ട​ത്തി.

കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സ​ജീ​വ് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര ഖാ​ദി വ്യ​വ​സാ​യ ക​മ്മീ​ഷ​ന്‍ ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ കെ. ​പി. ല​ളി​താ​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ​വി​ഐ​സി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ പി. ​സ​ഞ്ജീ​വ് പ്ര​ധാ​ന മ​ന്ത്രി​യു​ടെ തൊ​ഴി​ല്‍​ദാ​ന പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. തി​രു​വ​ന​ന്ത​പു​രം ഖാ​ദി ഓ​ഫീ​സ​ര്‍ (കെ​വി​ഐ​സി) പി.​വി. സു​രേ​ഷ് കു​മാ​ര്‍ ഖാ​ദി പ്രോ​ഗ്രാ​മി​ന്‍റെ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം, ഖാ​ദി വ്യ​വ​സാ​യ ക​മ്മീ​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ പി.​എ​സ്. ഗ​ണേ​ഷ​ന്‍ ബീ ​കീ​പ്പിം​ഗ് പ്രോ​ഗ്രാം പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം എ​ന്നി​വ ന​ട​ത്തി. പ്ര​സ്തു​ത ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യി​ല്‍ തേ​നീ​ച്ച ക​ര്‍​ഷ​ക​നും ബീ ​കീ​പ്പിം​ഗ് വി​ദ​ഗ്ധ​നു​മാ​യ രാ​ജു ക​ട്ട​പ്പ​ന, ആ​റ​ന്മു​ള ക്രീ​ഡ് ഖാ​ദി സ്ഥാ​പ​ന സെ​ക്ര​ട്ട​റി പോ​ള്‍ രാ​ജ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.