ഒ​രു കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Saturday, February 22, 2020 10:30 PM IST
തി​രു​വ​ല്ല: വി​ല്പ​ന​യ്ക്കാ​യി കാ​റി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന ഒ​രു കി​ലോ​ഗ്രാ​മോ​ളം ക​ഞ്ചാ​വു​മാ​യി തി​രു​വ​ല്ല ക​വി​യൂ​ർ വ​ട​ശേ​രി​യി​ൽ മ​ജേ​ഷ് ഏ​ബ്ര​ഹാം ജോ​ണി​നെ (39) ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡി​എ​എ​ൻ​എ​സ്എ​എ​ഫ് സ്ക്വാ​ഡ് പി​ടി​കൂ​ടി.

മ​ജേ​ഷ് ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും വ​ൻ​തോ​തി​ൽ ക​ഞ്ചാ​വ് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന് ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മൊ​ത്ത​മാ​യും ചി​ല്ല​റ​യാ​യും വി​ല്പ​ന ന​ട​ത്തു​ന്ന​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ജി. സൈ​മ​ണ് കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ആ​ർ. ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡി​എ​എ​ൻ​എ​സ്എ​എ​ഫ് സ്ക്വാ​ഡ് ദി​വ​സ​ങ്ങ​ളാ​യി നി​രീ​ക്ഷി​ച്ച് വ​ന്ന​തി​നേ​ത്തു​ട​ർ​ന്നാ​ണ് പ്ര​തി ക​ഞ്ചാ​വു​മാ​യി വ​ല​യി​ലാ​യ​ത്. ത​മി​ഴ്നാ​ട്ടി​ലെ ക​ന്പ​ത്ത് നി​ന്നും കി​ലോ​യ്ക്ക് 10000 രൂ​പ നി​ര​ക്കി​ൽ വ​ൻ​തോ​തി​ൽ ക​ഞ്ചാ​വ് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്നു ചെ​റു പാ​യ്ക്ക​റ്റു​ക​ളി​ലാ​ക്കി 500, 300 രൂ​പ നി​ര​ക്കി​ൽ സ്കൂ​ൾ, കോ​ള​ജ് പ​രി​സ​ര​ങ്ങ​ളി​ലും ബാ​റു​ക​ൾ, ഉ​ത്സ​വ സ്ഥ​ല​ങ്ങ​ൾ എന്നിവ കേ​ന്ദ്രീ​ക​രി​ച്ചും വി​ല്പ​ന ന​ട​ത്തി ല​ക്ഷ​ങ്ങ​ൾ ലാ​ഭം കൊ​യ്യു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി. മു​ന്പും സ​മാ​ന​രീ​തി​യി​ലു​ള്ള കേ​സി​ൽ ഇ​യാ​ൾ പോ​ലീ​സ് പി​ടി​യി​ലാ​യി​ട്ടു​ണ്ട്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി ശി​വ​രാ​ത്രി​യോ​ട​നു​ബ​ന്ധി​ച്ച് തി​രു​വ​ല്ല​യു​ടെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള ക്ഷേ​ത്ര​പ​രി​സ​ര​ത്ത് ക​ഞ്ചാ​വ് വി​ല്പ​ന ക​ഴി​ഞ്ഞ​ശേ​ഷം തി​രി​ച്ചു​വ​ന്ന വ​ഴി​യാ​ണ് വീ​ടി​നു സ​മീ​പ​ത്തു​നി​ന്നും കാ​റി​ൽ ക​ട​ത്തി​കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വു​മാ​യി പ്ര​തി പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.

തി​രു​വ​ല്ല സി​ഐ പി.​ആ​ർ. സ​ന്തോ​ഷ്, എ​സ്ഐ സു​രേ​ഷ്, ഡി​എ​എ​ൻ​എ​സ്എ​എ​ഫ് സ്ക്വാ​ഡ് എ​സ്ഐ​മാ​രാ​യ ആ​ർ.​എ​സ്. ര​ഞ്ജു, എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ, എ​എ​സ്ഐ​മാ​രാ​യ വി​ൽ​സ​ൺ, അ​ജി​കു​മാ​ർ, ഹ​രി​കു​മാ​ർ, സി​പി​ഒ​മാ​രാ​യ സു​ജി​ത്ത്, പി.​ജി. സ​ന്തോ​ഷ് കു​മാ​ർ, ശ്രീ​രാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. തു​ട​ർ​ന്നും ജി​ല്ല​യി​ൽ ല​ഹ​രി​ക്കെ​തി​രെ​യു​ള്ള നി​രീ​ക്ഷ​ണ​വും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളും തു​ട​രു​മെ​ന്നു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ജി. സൈ​മ​ൺ പ​റ​ഞ്ഞു.