ജി​ല്ലാ ബ​ഡ്സ്ഫെ​സ്റ്റ്: കു​ള​ന​ട ബി​ആ​ർ​സി ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് നേ​ടി
Sunday, February 23, 2020 10:19 PM IST
പ​ത്ത​നം​തി​ട്ട: കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ ബ​ഡ്സ്ഫെ​സ്റ്റ് ബ്ലോ​സം 2020 ൽ 51 ​പോ​യി​ന്‍റ് നേ​ടി കു​ള​ന​ട ബി​ആ​ർ​സി ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പും 41 പോ​യി​ന്‍റ് നേ​ടി പ​ള്ളി​ക്ക​ൽ ബി​ആ​ർ​സി റ​ണ്ണ​ർ അ​പ്പും ആ​യി.

ജി​ല്ലാ ബ​ഡ്സ്ഫെ​സ്റ്റ് ബ്ലോ​സം2020 ജി​ല്ലാ​ക​ള​ക്ട​ർ പി.​ബി.​നൂ​ഹ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​ല​ധ്യ​ക്ഷ റോ​സ്്ലി​ൻ സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​വി​ധു, ജി​ല്ലാ​ശി​ശു​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ നി​താ​ദാ​സ്, അ​സിസ്റ്റന്‍റ് ജി​ല്ലാ​മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ എ. ​മ​ണി​ക​ണ്ഠ​ൻ, എ​ൽ. ഷീ​ല, കെ.​എ​ച്ച് സ​ലീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം പ​ന്ത​ളം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ റ്റി.​കെ. സ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ​രാ​ജ് ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​യാ​ല​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​ലാ​ൽ, പ​ന്ത​ളം ന​ഗ​ര​സ​ഭ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ രാ​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ ബ​ഡ്സ്, ബി​ആ​ർ​സി​യി​ലെ കു​ട്ടി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​നം ന​ട​ത്തി. പ​രാ​ശ്ര​യ​ത്വ​ത്തി​ൽ നി​ന്ന് സ്വാ​ശ്ര​യ​ത്വ​ത്തി​ലേ​യ്ക്ക് എ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി വി​ഭി​ന്ന ശേ​ഷി​യു​ള്ള കു​ട്ടി​ക​ളു​ടെ മാ​ന​സി​ക ബൗ​ദ്ധി​ക വി​കാ​സം, തൊ​ഴി​ൽ പ​രി​ശീ​ല​നം, പു​ന​ര​ധി​വാ​സം എ​ന്നി​വ സാ​ധ്യ​മാ​ക്കു​ന്ന​തി​നാ​യി കു​ടും​ബ​ശ്രീ​യു​ടെ സ​ഹാ​യ​ത്തോ​ടെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ കീ​ഴി​ൽ ആ​രം​ഭി​ച്ചി​ട്ടു​ള്ള കേ​ന്ദ്ര​ങ്ങ​ളാ​ണ് ബ​ഡ്സ്, ബി​ആ​ർ​സി ക​ൾ.

അ​ഞ്ചു മു​ത​ൽ 16 വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് ബ​ഡ്സ് സ്കൂ​ളു​ക​ൾ വ​ഴി വി​ദ്യാ​ഭ്യാ​സ​വും 17വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്ക് ബ​ഡ്സ് പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ങ്ങ​ൾ മു​ഖേ​ന പ്ര​ദേ​ശി​ക പു​ന​ര​ധി​വാ​സ​വും തൊ​ഴി​ൽ പ​രി​ശീ​ല​ന​വും ന​ൽ​കി വ​രു​ന്നു. ബ​ഡ്സ്, ബി​ആ​ർ​സി​ക​ളി​ലെ കു​ട്ടി​ക​ളു​ടെ സ​ർ​ഗ​ശേ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​യ്ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നു​മാ​ണ് ബ​ഡ്സ്ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ച​ത്.