എ​രു​മ​ക്കാ​ട് കോ​ള​നി​യി​ലെ 14 കു​ടും​ബ​ങ്ങ​ൾ​ക്കും വീ​ട് ന​ൽ​കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കും
Sunday, February 23, 2020 10:19 PM IST
ആ​റ​ന്മു​ള: എ​രു​മ​ക്കാ​ട് കോ​ള​നി​യി​ലെ 14 കു​ടും​ബ​ങ്ങ​ൾ​ക്കും അ​ടു​ത്ത സാ​ന്പ​ത്തി​ക വ​ർ​ഷം വീ​ട് ന​ൽ​കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ർ എ​സ്.​എ​സ്. ബീ​ന അ​റി​യി​ച്ചു.
അ​ടു​ത്ത സാ​ന്പ​ത്തി​ക വ​ർ​ഷം ഇ​വ​ർ​ക്ക് പ്ര​ത്യേ​ക പാ​ക്കേ​ജാ​യി വീ​ടു​വ​ച്ചു ന​ൽ​കു​ന്ന​തി​നോ, ലൈ​ഫ് പ​രി​ധി​യി​ൽ മു​ൻ​ഗ​ണ​ന ന​ൽ​കി​യോ വീ​ട് ന​ൽ​കു​ന്ന​തി​ന് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​ശേ​ഷം ശി​പാ​ർ​ശ സ​ഹി​തം വി​ശ​ദാം​ശ​ങ്ങ​ൾ ഡ​യ​റ​ക്ട​ർ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്.
കോ​ള​നി​യി​ലെ 14 പേ​ർ​ക്കും 30 വ​ർ​ഷം മു​ന്പ് പ​തി​ച്ചു കി​ട്ടി​യ ഭൂ​മി​യും വീ​ടു​മാ​ണു​ള്ള​ത്. എ​ന്നാ​ൽ ആ​രും ഭൂ​മി സ്വ​ന്തം പേ​രി​ൽ കൂ​ട്ടു​ക​യോ ക​ര​മ​ട​യ്ക്കു​ക​യോ ചെ​യ്തി​രു​ന്നി​ല്ല. 2017-ൽ 12 ​പേ​ർ​ക്ക് ക​രം ഒ​ടു​ക്കി​യി​രു​ന്നു. ബാ​ക്കി ര​ണ്ട് പേ​രു​ടെ വ​സ്തു പേ​രി​ൽ കൂ​ട്ടു​ന്ന​തി​ന് ഇ​തി​ന​കം ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.
2017 ൽ ​പോ​ക്കു​വ​ര​വ് ചെ​യ്ത ശേ​ഷം ഭ​വ​ന​പ​ദ്ധ​തി ലൈ​ഫി​ലൂ​ടെ​യാ​യ സ​ന്ദ​ർ​ഭ​ത്തി​ൽ ആ​രും ലൈ​ഫ് പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്തൃ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നി​ല്ല. എ​ന്നാ​ൽ ഇ​പ്പോ​ൾ അ​തി​ൽ പ​കു​തി പേ​രും ലൈ​ഫ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പെ​ട്ടി​ട്ടു​ണ്ട്്. ബാ​ക്കി​യു​ള്ള​വ​രെ ലൈ​ഫ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രു​ന്നു.
കോ​ള​നി​യി​ൽ നി​ല​വി​ൽ സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യ​ത്തോ​ടെ​യു​ള്ള കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ണ്ട്. കി​ണ​റി​ന്‍റെ മോ​ട്ടോ​ർ ക​ത്തി​പ്പോ​യ​തി​നാ​ൽ കോ​ർ​പ​സ് ഫ​ണ്ട് വി​നി​യോ​ഗി​ച്ച് അ​തു മാ​റ്റി വ​യ്ക്കു​ന്ന​തി​ന് ജ​ല അ​ഥോ​റി​റ്റി​യോ​ട് എ​സ്റ്റി​മേ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. കോ​ള​നി​യി​ലെ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ജ​ല​അ​ഥോ​റി​റ്റി​യു​ടെ ക​ണ​ക്ഷ​ൻ ന​ൽ​കു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ചി​കി​ത്സാ ധ​ന​സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷാ ഫോം ​ന​ൽ​കി. കോ​ള​നി നി​വാ​സി​ക​ൾ​ക്ക് എ​ല്ലാ സ​ഹാ​യ​വും ചെ​യ്തു ന​ൽ​കു​ന്ന​തി​ന് എ​സ്‌​സി പ്രൊ​മോ​ട്ട​റെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി.ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ർ എ​സ്.​എ​സ്. ബീ​ന, പ​ന്ത​ളം ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ർ ബി​ജി, വാ​ർ​ഡ് മെം​ബ​ർ സു​ജാ മ​ണി, എ​സ്‌​സി പ്ര​മോ​ട്ട​ർ ആ​തി​ര എ​ന്നി​വ​ർ കോ​ള​നി സ​ന്ദ​ർ​ശി​ച്ച് നി​ല​വി​ലെ സ്ഥി​തി വി​ല​യി​രു​ത്തി.