ഭാ​ഷാ പ​ണ്ഡി​ത​ൻ റ​വ. ജോ​ർ​ജ് മാ​ത്ത​ൻ അ​നു​സ്മ​ര​ണം
Sunday, February 23, 2020 10:22 PM IST
മ​ല്ല​പ്പ​ള്ളി: മ​ല​യാ​ള ഭാ​ഷ​യ്ക്കു നി​ര​വ​ധി സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ ഭാ​ഷാ പ​ണ്ഡി​ത​ൻ റ​വ. ജോ​ർ​ജ് മാ​ത്ത​ന്‍റെ 150-ാം ച​ര​മ​വാ​ർ​ഷി​ക​ത്തി​ന് മ​ല്ല​പ്പ​ള്ളി​യി​ൽ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു. ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന പ​രി​പാ​ടി​ക​ൾ​ക്കാ​ണ് മ​ല്ല​പ്പ​ള്ളി​യി​ൽ ചേ​ർ​ന്ന സം​യു​ക്ത സം​ഘാ​ട​ക സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ച​ത്.
മ​ല്ല​പ്പ​ള്ളി ഹോ​ളി ഇ​മ്മാ​നു​വേ​ൽ സി​എ​സ്ഐ പ​ള്ളി വി​കാ​രി​യാ​യി 1845-ൽ ​പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ല​ത്താ​ണ് ആ​ദ്യ മ​ല​യാ​ള​ഭാ​ഷാ വ്യാ​ക​ര​ണ​വും ഗ​ദ്യ​സാ​ഹി​ത്യ​ത്തി​ന് അ​ടി​സ്ഥാ​ന​മി​ടു​ന്ന പ​ല​ര​ച​ന​ക​ളും ത​യാ​റാ​ക്കി​യ​ത്. മി​ക​ച്ച സാം​സ്‌​ക്കാ​രി​ക പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന വൈ​ദീ​ക​ൻ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ മ​ല്ല​പ്പ​ള്ളി​ക്ക് ഒ​ട്ടേ​റ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. ചെ​ങ്ങ​ന്നൂ​ർ പു​ത്ത​ൻ​കാ​വ് സ്വ​ദേ​ശി​യാ​യ റ​വ. ജോ​ർ​ജ് മാ​ത്ത​ന്‍റെ 150-ാം ച​ര​മ​വാ​ർ​ഷി​ക​മാ​യ മാ​ർ​ച്ച് നാ​ലി​ന് അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കും.
മാ​ർ​ച്ച് ഏ​ഴി​ന് അ​ദ്ദേ​ഹം അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന ത​ല​വ​ടി സി​എ​സ്ഐ പ​ള്ളി​യി​ൽ നി​ന്നും മ​ല്ല​പ്പ​ള്ളി​യി​ലേ​ക്ക് വി​ളം​ബ​ര ദീ​പ​ശി​ഖാ റാ​ലി ന​ട​ത്തും. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി ആ​ഘോ​ഷ​പൂ​ർ​വം എ​ത്തി​ക്കു​ന്ന റ​വ.​ജോ​ർ​ജ് മാ​ത്ത​ൻ അ​ർ​ധ​കാ​യ പ്ര​തി​മ​ക്കും ദീ​പ​ശി​ഖ റാ​ലി​ക്കും വൈ​കു​ന്നേ​രം മ​ല്ല​പ്പ​ള്ളി ടൗ​ണി​ൽ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ജോ​ർ​ജ് മാ​ത്ത​ൻ മെ​മ്മോ​റി​യ​ൽ മി​ഷ​ൻ ആ​ശു​പ​ത്രി​യോ​ട് ചേ​ർ​ന്നു​ള്ള ഹോ​ളി ഇ​മ്മാ​നു​വേ​ൽ സി​എ​സ്ഐ പ​ള്ളി അ​ങ്ക​ണ​ത്തി​ൽ പ്ര​തി​മ സ്ഥാ​പി​ക്കും. ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ല​ഭ്യ​മാ​യ വി​വ​ര​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി സ്മ​ര​ണി​ക പു​റ​ത്തി​റ​ക്കും. വി​ദ്യാ​ഭ്യാ​സം, ഭാ​ഷ, സാ​മൂ​ഹ്യ​പ​രി​വ​ർ​ത്ത​നം, അ​ടി​മ വി​മോ​ച​നം, സു​വി​ശേ​ഷീ​ക​ര​ണം എ​ന്നീ മേ​ഖ​ല​ക​ളി​ലെ ജോ​ർ​ജ് മാ​ത്ത​ന​ച്ച​ന്റെ സം​ഭാ​വ​ന​ക​ൾ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി സെ​മി​നാ​റു​ക​ൾ സം​ഘ​ടി​പ്പി​ക്കും. അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ർ​മ്മ​മ​ണ്ഡ​ല​ങ്ങ​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വെ​ളി​വാ​ക്കു​ന്ന എ​ക്‌​സി​ബി​ഷ​ൻ ന​ട​ത്തും. സ​മാ​പ​ന സ​മ്മേ​ള​നം ജ​ന്മ​ദി​ന​മാ​യ സെ​പ്റ്റം​ബ​ർ 25ന് ​ന​ട​ത്താ​നും സം​ഘാ​ട​ക സ​മി​തി തീ​രു​മാ​നി​ച്ചു.