ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ശി​ല്പ​ശാ​ല നാ​ളെ
Sunday, February 23, 2020 10:22 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 2020-21 വ​ര്‍​ഷ​ത്തെ വി​ക​സ​ന പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള ശി​ല്പ​ശാ​ല നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ക്കും.
സം​സ്ഥാ​ന പ്ലാ​നിം​ഗ് ബോ​ര്‍​ഡ് മെം​ബ​ര്‍ ഡോ. ​കെ. എ​ന്‍. ഹ​രി​ലാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ജെ​റി മാ​ത്യു സാം ​അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ജി​ല്ല​യി​ലെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​ര്‍, സെ​ക്ര​ട്ട​റി​മാ​ര്‍ എ​ന്നി​വ​രാ​ണ് ശി​ല്പ​ശാ​ല​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്.
നൂ​ത​ന വി​ക​സ​ന പ​ദ്ധ​തി​ക​ള്‍, ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സം​യോ​ജ​ന പ​ദ്ധ​തി​ക​ള്‍, സാം​സ്‌​കാ​രി​ക ക​ല​ക​ള്‍ പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി, പ്രാ​ദേ​ശി​ക വി​ഭ​വ സ​മാ​ഹ​ര​ണം, ആ​ധു​നി​ക കൃ​ഷി രീ​തി ആ​വി​ഷ്‌​ക​ര​ണം എ​ന്നി​വ​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ൾ മു​ഖേ​ന ന​ട​പ്പി​ലാ​ക്കാ​ന്‍ വേ​ണ്ടി​യാ​ണ് ശി​ല്പ​ശാ​ല​യെ​ന്ന് വൈ​സ് പ്ര​സി​ഡ​ന്‍റ് അം​ബി​ക മോ​ഹ​ന്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​ര്‍. കൃ​ഷ്ണ​കു​മാ​ര്‍, ട്ര​ഷ​റാ​ര്‍ കോ​ന്നി​യൂ​ര്‍ പി.​കെ. എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.