കോ​ട്ടാ​ങ്ങ​ൽ ഗ​വ​ൺ​മെ​ന്‍റ് എ​ല്‍​പി സ്‌​കൂ​ൾ ശ​താ​ബ്ദി​യാ​ഘോ​ഷ​ങ്ങ​ള്‍ ഇ​ന്ന് ആ​രം​ഭി​ക്കും ‌
Monday, February 24, 2020 10:59 PM IST
കോ​ട്ടാ​ങ്ങ​ല്‍: മൈ​ത മൈ​ത്രി​യി​ല്‍ അ​റി​വി​ന്‍റെ വെ​ളി​ച്ചം പ​ക​ര്‍​ന്ന കോ​ട്ടാ​ങ്ങ​ള്‍ ഗ​വ​ൺ​മെ​ന്‍റ് എ​ല്‍​പി സ്‌​കൂ​ളി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് ഇ​ന്നു തു​ട​ക്ക​മാ​കും.ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു 3.30ന് ​സ്‌​കൂ​ള്‍ അ​ങ്ക​ണ​ത്തി​ല്‍ ശ​താ​ബ്ദി സ്മാ​ര​ക ശി​ലാ​സ്ഥാ​പ​നം മ​ന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ് നി​ര്‍​വ​ഹി​ക്കും.
തു​ട​ര്‍​ന്ന് കോ​ട്ടാ​ങ്ങ​ല്‍ ജം​ഗ്ഷ​നി​ലേ​ക്ക് വാ​ദ്യ​മേ​ള​ങ്ങ​ളോ​ടെ ശ​താ​ബ്ദി ആ​ഘോ​ഷ വി​ളം​മ്പ​ര ഘോ​ഷ​യാ​ത്ര. കോ​ട്ടാ​ങ്ങ​ല്‍ ജം​ഗ്ഷ​നി​ല്‍ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ വേ​ദി​യി​ല്‍ ന​ട​ക്കു​ന്ന സ​മ്മേ​ള​നം ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി പ്ര​ഫ. സി ​ര​വീ​ന്ദ്ര​നാ​ഥ് നി​ർ​വ​ഹി​ക്കും. രാ​ജു ഏ​ബ്ര​ഹാം എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​ഥ​മാ​ധ്യാ​പി​ക വി. ​കെ. രാ​ജ​ശ്രീ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ക്കും. ആ​ന്‍റോ ആ​ന്‍റ​ണി എം​പി പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ ദേ​വി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ദേ​വ​രാ​ജ​ന്‍ പൂ​ര്‍​വ അ​ധ്യാ​പ​ക​രെ ആ​ദ​രി​ക്കും.‌