തി​രു​വ​ല്ല ന​ഗ​ര​വി​ക​സ​ന​ത്തി​നു മാ​സ്റ്റ​ർ​പ്ലാ​ൻ ത​യാ​റാ​യി ‌
Monday, February 24, 2020 10:59 PM IST
‌തി​രു​വ​ല്ല: ന​ഗ​ര​ത്തി​ന്‍റെ ആ​സൂ​ത്രി​ത വി​ക​സ​ന​ത്തി​നാ​യി ദീ​ര്‍​ഘ​കാ​ല കാ​ഴ്ച​പ്പാ​ടോ​ടെ ക​ര​ട് മാ​സ്റ്റ​ര്‍ പ്ലാ​ന്‍ ത​യാ​റാ​യി. മാ​സ്റ്റ​ര്‍​പ്ലാ​ന്‍ സം​ബ​ന്ധി​ച്ച ന​ഗ​ര​സ​ഭ ഗ്രാ​മാ​സൂ​ത്ര​ണ ആ​ക്ട് പ്ര​കാ​രം പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​ക്ഷേ​പ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും സ്വീ​ക​രി​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ അ​നു​മ​തി​യും ല​ഭി​ച്ചു.
മാ​സ്റ്റ​ര്‍ പ്ലാ​നി​ന്‍റെ പൂ​ര്‍​ണ​രൂ​പം ന​ഗ​ര​സ​ഭാ വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ലും മാ​സ്റ്റ​ര്‍​പ്ലാ​ന്‍ നേ​രി​ട്ട് പ​രി​ശോ​ധി​ക്കാം.
ക​ര​ട്മാ​സ്റ്റ​ര്‍ പ്ലാ​ന്‍​പ്ര​കാ​രം ന​ഗ​ര​ത്തെ വാ​സ​മേ​ഖ​ല, വാ​ണി​ജ്യ​മേ​ഖ​ല, സ​മ്മി​ശ്ര​വാ​സ​മേ​ഖ​ല, പൊ​തു ഉ​പ​യോ​ഗ​മേ​ഖ​ല​ക​ള്‍, വ്യ​വ​സാ​യ​മേ​ഖ​ല, ട്രാ​ഫി​ക് ആ​ന്‍​ഡ് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ടേ​ഷ​ന്‍ മേ​ഖ​ല, കൃ​ഷി​മേ​ഖ​ല​ക​ള്‍, പാ​ര്‍​ക്കും തു​റ​സാ​യ സ്ഥ​ല​ങ്ങ​ളും എ​ന്നി​ങ്ങ​നെ വി​വി​ധ മേ​ഖ​ല​ക​ളാ​യി തി​രി​ച്ചി​രി​ക്കു​ന്നു. ഇ​വ​യ്ക്ക് പു​റ​മേ വി​വി​ധ പ്രോ​ജ​ക്ടു​ക​ള്‍​ക്കാ​യി സ്‌​പെ​ഷ​ല്‍​സോ​ണു​ക​ളും നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളും വി​ക​സി​പ്പി​ക്കു​ന്ന​തി​നും പു​തി​യ റോ​ഡു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​തി​നും മാ​സ്റ്റ​ര്‍​പ്ലാ​നി​ല്‍ നി​ര്‍​ദേ​ശ​ങ്ങ​ളു​മു​ണ്ട്.
വി​വി​ധ മേ​ഖ​ല​ക​ളി​ലെ ഭൂ​വി​നി​യോ​ഗ​ങ്ങ​ളും നി​ര്‍​മാ​ണ​ങ്ങ​ളും ക​ര​ട്മാ​സ്റ്റ​ര്‍​പ്ലാ​നി​ലെ നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്കും മേ​ഖ​ലാ നി​യ​ന്ത്ര​ണ ച​ട്ട​ങ്ങ​ള്‍​ക്കും അ​നു​സൃ​ത​മാ​യി​രി​ക്ക​ണം.
ഇ​തി​നു​പു​റ​മെ വി​വി​ധ മേ​ഖ​ല​ക​ള്‍​ക്കാ​യു​ള്ള മ​റ്റ് വി​ക​സ​ന നി​ര്‍​ദേ​ശ​ങ്ങ​ളും ക​ര​ട്മാ​സ്റ്റ​ര്‍​പ്ലാ​നി​ല്‍ ഉ​ള്‍​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്.
മാ​സ്റ്റ​ര്‍​പ്ലാ​ന്‍ സം​ബ​ന്ധി​ച്ച് ആ​ക്ഷേ​പ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും മാ​ര്‍​ച്ച് 20 ന് ​മു​മ്പാ​യി ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് മു​മ്പാ​കെ ന​ല്‍​ക​ണം. ആ​ക്ഷേ​പ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും കേ​ള്‍​ക്ക​പ്പെ​ടാ​നു​ള്ള അ​വ​സ​രം രേ​ഖാ​മൂ​ലം ആ​വ​ശ്യ​പ്പെ​ടു​ന്ന എ​ല്ലാ ആ​ളു​ക​ളെ​യും കേ​ള്‍​ക്കാ​നു​ള്ള അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കും.‌