രാ​ജ്യ​ത്തെ ജു​ഡീ​ഷ​ൽ സം​വി​ധാ​ന​വും സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ല്‍: അ​തു​ല്‍​കു​മാ​ര്‍ അ​ന്‍​ജാ​ന്‍ ‌‌
Monday, February 24, 2020 10:59 PM IST
അ​ടൂ​ര്‍: നി​യ​മ വ്യ​വ​സ്ഥ​യും നി​ല​വി​ല്‍ സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ല്‍ നി​ല്‍​ക്കു​ന്നു​വെ​ന്ന​താ​ണ് രാ​ജ്യം ഇ​ന്നു നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​യെ​ന്ന് അ​ഖി​ലേ​ന്ത്യാ കി​സാ​ന്‍​സ​ഭ ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​തു​ല്‍​കു​മാ​ര്‍ അ​ഞ്ജാ​ന്‍. അ​ഖി​ലേ​ന്ത്യാ കി​സാ​ന്‍​സ​ഭ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ്ര​തി​നി​ധി സ​മ്മേ​ള​നം ഇ. ​കെ. പി​ള്ള ന​ഗ​റി​ല്‍ (മാ​ര്‍​ത്തോ​മ്മ യൂ​ത്ത് സെ​ന്‍റ​ര്‍, അ​ടൂ​ര്‍) ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ്ര​ധാ​ന​മ​ന്തി ന​രേ​ന്ദ്ര​മോ​ദി​യെ ജ​സ്റ്റി​സ്റ്റ് അ​രു​ണ്‍ മി​ശ്ര മി​ക​ച്ച പ്ര​ധാ​ന​മ​ന്ത്രി​യെ​ന്ന് പു​ക​ഴ്ത്തു​ന്ന​ത് നി​യ​മ സം​വി​ധാ​ന​ത്തി​ന്‍റെ ദു​ര​വ​സ്ഥ​യാ​ണ് കാ​ണി​ക്കു​ന്ന​ത്. ആ​ഗോ​ള​ത​ല​ത്തി​ല്‍ ചി​ന്തി​ക്കു​ക​യും വെ​റും താ​ഴ്ന്ന​നി​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ക​യു​മാ​ണ് ജ​സ്റ്റി​സ് അ​രു​ണ്‍ മി​ശ്ര. ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ താ​ള​ത്തി​ന് തു​ള​ളു​ന്ന നി​യ​മ​സം​വി​ധാ​നം ഭ​ര​ണ​ഘ​ട​ന ന​ല്‍​കു​ന്ന എ​ല്ലാ മൂ​ല്യ​ങ്ങ​ളെ​യും ത​ക​ര്‍​ക്കു​മെ​ന്ന കാ​ര്യ​ത്തി​ല്‍ ത​ര്‍​ക്ക​മി​ല്ല. കേ​ന്ദ്ര ഭ​ര​ണാ​ധി​കാ​രി​ക​ള്‍ ജു​ഡി​ഷ്യ​റി​യെ ഉ​പ​യോ​ഗി​ച്ച് ആ​വി​ഷ്‌​കാ​ര സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ​യും മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ​യും ക​ട​യ്ക്ക​ല്‍ ക​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് അ​തു​ൽ​കു​മാ​ർ അ​ഞ്ജാ​ൻ പ​റ​ഞ്ഞു. ‌
70 ശ​ത​മാ​ന​ത്തി​ധി​കം വ​രു​ന്ന ഗ്രാ​മീ​ണ ജ​ന​ത​യു​ടെ ഉ​ന്ന​തി​ക്കാ​യി പ്ര​വ​ര്‍​ത്തി​ക്കാ​തെ പാ​ര്‍​ല​മെ​ന്‍റി​ല്‍ എ​ത്താ​മെ​ന്ന രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ ചി​ന്താ​ഗ​തി ഏ​റെ​ക്കാ​ലം നി​ല​നി​ല്‍​ക്കി​ല്ല. ബീ​ഹാ​റി​ല്‍ നി​ന്നും അ​തി​ന്‍റെ ശു​ഭ​സൂ​ച​ന​ക​ള്‍ ക​ണ്ടു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. കു​ടി​ക്കാ​ന്‍​പോ​ലും വെ​ള​ള​മി​ല്ലാ​തെ ക​ഴി​യു​ന്ന ഗ്രാ​മീ​ണ ജ​ന​ത ഇ​ന്ത്യ​ന്‍ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ വി​ക​ല ന​യ​ങ്ങ​ളു​ടെ നേ​ര്‍​ക്കാ​ഴ്ച​യാ​ണ്.
​ഗ്രാ​മീ​ണ ജ​ന​ത​യു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ മ​ന​സി​ലാ​ക്കാ​ത്ത ഒ​രു കേ​ന്ദ്ര ധ​ന​മ​ന്ത്രി​യും ക​ര്‍​ഷ​ക​ന്‍റെ മ​റ്റൊ​രു ദു​ര്യോ​ഗ​മാ​കു​ന്നു. കൃ​ഷി​യും കൃ​ഷി​ക്കാ​ര​നും ഇ​വ​രു​ടെ ബ​ജ​റ്റു​ക​ളി​ല്‍ ഒ​രു വി​ഷ​യ​മേ ആ​കു​ന്നി​ല്ല. ഇ​ന്ന് ക​ര്‍​ഷ​ക​ന്‍റെ പ​ണം കു​ത്ത​ക ഇ​ന്‍​ഷ്വ​റ​ന്‍​സ് ക​മ്പ​നി​ക​ള്‍ ത​ട്ടി​യെ​ടു​ക്കു​ക​യാ​ണെ​ന്നും അ​തു​ൽ​കു​മാ​ർ പ​റ​ഞ്ഞു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജെ. ​വേ​ണു​ഗോ​പാ​ല​ന്‍​നാ​യ​ര്‍ പ​താ​ക ഉ​യ​ര്‍​ത്തി. എ​ന്‍. ര​വീ​ന്ദ്ര​ന്‍ ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും മാ​ത്യു വ​ർ​ഗീ​സ് അ​നു​ശോ​ച​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു.
കി​സാ​ന്‍ സ​ഭ ദേ​ശീ​യ സെ​ക്ര​ട്ട​റി സ​ത്യ​ന്‍​മൊ​കേ​രി, സി​പി​ഐ സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടീ​വം​ഗം സി. ​ദി​വാ​ക​ര​ന്‍, ബി​കെ​എം​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി. ​കെ. കൃ​ഷ്ണ​ന്‍, സ്വാ​ഗ​ത​സം​ഘം ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ എ. ​പി. ജ​യ​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കി​സാ​ന്‍ സ​ഭ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി. ​ചാ​മു​ണ്ണി പ്ര​വ​ര്‍​ത്ത​ന​റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. തു​ട​ര്‍​ന്ന് പ്ര​തി​നി​ധി ച​ര്‍​ച്ച ന​ട​ന്നു.
പൊ​തു​ച​ര്‍​ച്ച, പ്ര​മേ​യ​ങ്ങ​ള്‍, പു​തി​യ സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്നി​വ​യോ​ടു​കൂ​ടി സ​മ്മേ​ള​നം നാ​ളെ അ​വ​സാ​നി​ക്കും. ‌