എം‌​എ​സ്‌​സി ക​ണ​ക്ക് പ​രീ​ക്ഷ​യി​ൽ ജ​യി​ച്ച കു​ട്ടി​ക്ക് റാ​ങ്ക് നി​ഷേ​ധി​ച്ചെ​ന്ന്
Monday, February 24, 2020 11:03 PM IST
പ​ത്ത​നം​തി​ട്ട: എം​ജി സ​ർ​വ​ക​ലാ​ശാ​ല 2019 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ എം​എ​സ്‌​സി ( പ്രൈ​വ​റ്റ് ) ഫ​ലം പു​റ​ത്തു വ​ന്ന​പ്പോ​ൾ ഫ​സ്റ്റ് ക്ലാ​സോ​ടെ ഉ​ന്ന​ത മാ​ർ​ക്ക് വാ​ങ്ങി​യ ശ​ര​ണ്യ എ​സ്. പി​ള്ള​ക്ക് അ​ർ​ഹ​മാ​യ റാ​ങ്ക് നി​ഷേ​ധി​ച്ച​താ​യി പ​രാ​തി.എം​എ​സ്‌​സി ക​ണ​ക്ക് പ​ര​ക്ഷ​യി​ൽ 34 പേ​ർ അ​പേ​ക്ഷി​ച്ചി​രു​ന്നു.
25 പേ​ർ പ​രീ​ക്ഷ എ​ഴു​തി .ഇ​തി​ൽ ശ​ര​ണ്യ എ​സ്.​പി​ള്ള മാ​ത്ര​മാ​ണ് വി​ജ​യി​ച്ച​ത്.
2200 ൽ 1594 ​മാ​ർ​ക്ക് നേ​ടി​യ ഈ ​വി​ദ്യാ​ർ​ഥി 72.5 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി. ഈ ​വി​ദ്യാ​ർ​ഥി​യ്ക്ക് റാ​ങ്ക് ന​ൽ​കാ​തെ​യാ​ണു് സ​ർ​വ​ക​ലാ​ശാ​ല ഫ​ലം പ്ര​ഖ്യാ​പി​ച്ച​ത്. അ​തി​നാ​ല്‍ റാ​ങ്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ശ​ര​ണ്യ. മ​റ്റ് പി​ജി വി​ഷ​യ​ങ്ങ​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച​തി​നൊ​പ്പം റാ​ങ്ക് പ​ട്ടി​ക കൂ​ടി സ​ർ​വ​ക​ലാ​ശാ​ല പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട് . മൂ​ന്ന് പേ​ര്‍ വി​ജ​യി​ച്ച എം​എ പൊ​ളി​റ്റി​ക്സി​നും റാ​ങ്ക് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.
പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് സെ​ന്‍റ​റാ​യി പ​രീ​ക്ഷ എ​ഴു​തി​യ വി​ദ്യാ​ർ​ഥി​നി​യാ​ണ് ശ​ര​ണ്യ . പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ചെ​ന്നീ​ർ​ക്ക​ര മാ​ത്തൂ​ർ ,തോ​ട്ട​ത്തി​ൽ അ​രു​ൺ നി​വാ​സി​ൽ സൈ​നി​ക​ൻ അ​രു​ൺ ജെ. ​നാ​യ​രു​ടെ ഭാ​ര്യ​യും ആ​ല​പ്പു​ഴ പാ​റ്റൂ​രി​ൽ പ​ഴ​ഞ്ഞി​ക്കോ​ണം ശ​ര​ത് ഭ​വ​ന​ത്തി​ൽ സു​ധാ​ക​ര​ൻ പി​ള്ള - ശോ​ഭ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ളു​മാ​ണ്.
പ​ത്ത​നം​തി​ട്ട പ്ര​തി​ഭാ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യാ​ണ്.റാ​ങ്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സ്റ്റേ​റ്റ് പാ​ര​ല​ൽ കോ​ള​ജ് അ​സോ​സി​യേ​ഷ​നും വി​ദ്യാ​ർ​ഥി​നി​യും സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു പ​രാ​തി ന​ല്കി​യി​ട്ടു​ണ്ട്. ‌