ലൈ​ഫ്‌ലൈ​ൻ ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​നമാ​രം​ഭി​ച്ചു
Tuesday, February 25, 2020 11:08 PM IST
കൊ​ല്ലം: അ​ടൂ​ർ ലൈ​ഫ് ലൈ​ൻ ആ​ശു​പ​ത്രി​യു​ടെ ശാ​ഖ കൊ​ല്ലം ക​ട​പ്പാ​ക്ക​ട പ്ര​തി​ഭാ ജം​ഗ്ഷ​നി​ൽ മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു.കൊ​ല്ലം മേ​യ​ർ ഹ​ണി ബ​ഞ്ച​മി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ച​ട​ങ്ങി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു കൃ​ഷ്ണ, കൗ​ണ്‍​സി​ല​ർ എ​ൻ. മോ​ഹ​ന​ൻ, ലൈ​ഫ് ആ​ശു​പ​ത്രി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ.​എ​സ്. പാ​പ്പ​ച്ച​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.മാ​ർ​ച്ച് 14, 15 തീ​യ​തി​ക​ളി​ൽ സൗ​ജ​ന്യ വ​ന്ധ്യ​ത, ഗൈ​ന​ക് ക്യാ​ന്പു​ണ്ടാ​കും.‌


തെ​ങ്ങ​മ​ത്തും പ​ഴ​കു​ള​ത്തും ക​ഞ്ചാ​വ് പി​ടി​കൂ​ടി ‌‌

അ​ടൂ​ർ: തെ​ങ്ങ​മ​ത്തും പ​ഴ​കു​ള​ത്തും പോ​ലീ​സി​ന്‍റെ ക​ഞ്ചാ​വ് വേ​ട്ട. തെ​ങ്ങ​മം ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ പ​രി​സ​ര​ത്തു​നി​ന്നും പോ​ലീ​സി​നെ​ക​ണ്ട് ഓ​ടി​പ്പോ​യ യു​വാ​വി​ന്‍റെ ബൈ​ക്ക് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് 32 ഗ്രാം ​ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. പ​ഴ​കു​ളം പ്ര​സാ​ദ് ജം​ഗ്ഷ​ന് സ​മീ​പം ത​ട​ത്തി​ൽ​കി​ഴ​ക്ക​തി​ൽ ഷാ​ന​വാ​സി​ന്‍റെ വീ​ട്ടി​ൽ നി​ന്നും 166ഗ്രാ​മും മു​റ്റ​ത്ത് കി​ട​ന്ന ബൈ​ക്കി​ൽ​നി​ന്നും 26ഗ്രാം ​ക​ഞ്ചാ​വും പി​ടി​കൂ​ടി. ന​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി പ്ര​ദീ​പ്കു​മാ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം സി​ഐ ബി​ജു, എ​സ്ഐ​മാ​രാ​യ ര​ഞ്ജു, ശ്രീ​ജി​ത്ത്, എ​എ​സ്ഐ​മാ​രാ​യ രാ​ധാ​കൃ​ഷ്ണ​ൻ, വി​ത്സ​ൺ, സി​പി​ഒ​മാ​രാ​യ ദി​ലീ​പ്, ശ​ര​ത്, ഹ​രി, സു​രേ​ന്ദ്ര​ൻ​പി​ള്ള എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ്ര​തി​ക​ൾ​ക്കു​വേ​ണ്ടി പോ​ലീ​സ് തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി. ‌