പ​ക്ഷാ​ഘാ​തം ബാ​ധി​ച്ച​യാ​ളു​ടെ സ്വ​ത്തി​ന്‍റെ ജ​പ്തി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ‌
Tuesday, February 25, 2020 11:08 PM IST
‌പ​ത്ത​നം​തി​ട്ട: പ​ക്ഷാ​ഘാ​തം കാ​ര​ണം ജോ​ലി ചെ​യ്യാ​ൻ ക​ഴി​യാ​ത്ത വ്യ​ക്തി​ക്ക് സ​ഹ​ക​ര​ണ​ബാ​ങ്കി​ൽ നി​ന്നെ​ടു​ത്ത വാ​യ്പ​യ്ക്ക് മാ​നു​ഷി​ക പ​രി​ഗ​ണ​ന ന​ൽ​കി ജ​പ്തി ന​ട​പ​ടി ഒ​ഴി​വാ​ക്കി തി​രി​ച്ച​ട​വ് കാ​ലാ​വ​ധി ഒ​രു വ​ർ​ഷം കൂ​ടി നീ​ട്ട​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.ക​മ്മീ​ഷ​ൻ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി സ​ഹ​ക​ര​ണ അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ (കോ​ന്നി) ക്കാ​ണ് നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്.
പ​ത്ത​നം​തി​ട്ട തേ​ക്കു​തോ​ട് സ്വ​ദേ​ശി സു​രേ​ന്ദ്ര​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്. പ​രാ​തി​ക്കാ​ര​ൻ ത​യ്യ​ൽ തൊ​ഴി​ലാ​ളി​യാ​ണ്. പ​ക്ഷാ​ഘാ​തം കാ​ര​ണം ഇ​ട​തു​കൈ​യും കാ​ലും ത​ള​ർ​ന്ന അ​വ​സ്ഥ​യി​ലാ​ണ്.
കു​ടും​ബ​ത്തി​ലെ ഏ​ക​വ​രു​മാ​നം ത​ന്‍റേ​താ​ണെ​ന്നും പ​രാ​തി​ക്കാ​ര​ൻ അ​റി​യി​ച്ചു.
കോ​ന്നി ഭൂ​പ​ണ​യ ബാ​ങ്കി​ൽ നി​ന്നും വാ​യ്പ​യെ​ടു​ത്ത ര​ണ്ട് ല​ക്ഷം രൂ​പ​യും ത​ണ്ണി​ത്തോ​ട് സൊ​സൈ​റ്റി​യി​ൽ നി​ന്നെ​ടു​ത്ത വാ​യ്പ​യും തി​രി​ച്ച​ട​യ്ക്കാ​നു​ണ്ടെ​ന്നും മാ​നു​ഷി​ക പ​രി​ഗ​ണ ന​ൽ​കി ജ​പ്തി ന​ട​പ​ടി​ക​ളി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും പ​രാ​തി​ക്കാ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
ക​മ്മീ​ഷ​ൻ സ​ഹ​ക​ര​ണ അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​റി​ൽ നി​ന്നും റി​പ്പോ​ർ​ട്ട് വാ​ങ്ങി.
പ​രാ​തി​ക്കാ​ര​ന്‍റെ സാ​ന്പ​ത്തി​ക​സ്ഥി​തി ക​ണ​ക്കി​ലെ​ടു​ത്ത് വാ​യ്പ​ക​ളു​ടെ പി​ഴ​പ​ലി​ശ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ന​വ​കേ​ര​ളീ​യം കു​ടി​ശി​ക​നി​വാ​ര​ണ പ​ദ്ധ​തി​പ്ര​കാ​രം ഇ​ള​വു​ക​ൾ അ​നു​വ​ദി​ക്കാ​നു​ള്ള നി​ർ​ദേ​ശം ബാ​ങ്കു​ക​ൾ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. ‌