വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​ന് പു​തി​യമാ​ര്‍​ഗ​ങ്ങ​ള്‍ സ്വീ​ക​രി​ക്ക​ണം: മ​ന്ത്രി എം.​എം. മ​ണി ‌
Tuesday, February 25, 2020 11:08 PM IST
‌പ​ത്ത​നം​തി​ട്ട: വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​ന് പു​തി​യ മാ​ര്‍​ഗ​ങ്ങ​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വൈ​ദ്യു​തി വ​കു​പ്പ് മ​ന്ത്രി എം.​എം. മ​ണി. ജി​ല്ല​യി​ലെ വൈ​ദ്യു​തി അ​ദാ​ല​ത്ത് പ​ത്ത​നം​തി​ട്ട മേ​രി മാ​താ പാ​രി​ഷ് ഹാ​ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഊ​ർ​ജ്ജോ​ത്പാ​ദ​ന രം​ഗ​ത്ത് പു​തി​യ മാ​ര്‍​ഗ​ങ്ങ​ള്‍ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ പ്ര​തി​സ​ന്ധി​ക​ള്‍ നേ​രി​ടേ​ണ്ടി വ​രും. ആ​വ​ശ്യ​മു​ള്ള വൈ​ദ്യു​തി​യു​ടെ 30 ശ​ത​മാ​നം മാ​ത്ര​മാ​ണ് കേ​ര​ള​ത്തി​ല്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്.

ര​ണ്ടാം പ​വ​ര്‍​ഹൗ​സ് ഇ​ടു​ക്കി​യി​ല്‍ സ്ഥാ​പി​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന് ഉ​ദ്ദേ​ശ​മു​ണ്ട്. സൗ​രോ​ർ​ജ്ജ രം​ഗ​ത്ത് ന​മ്മ​ള്‍ പ്രാ​പ്ത​രാ​ക​ണം. വൈ​ദ്യു​തി വി​ത​ര​ണ​രം​ഗം ശ​ക്തി​പ്പെ​ടു​ത്ത​ണം. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ തീ​രു​മാ​ന​പ്ര​കാ​രം സ​മ്പൂ​ര്‍​ണ വൈ​ദ്യു​തീ​ക​ര​ണം ന​ട​ത്തും.

ലോ​ഡ് ഷെ​ഡിം​ഗും പ​വ​ര്‍ ക​ട്ടും ഇ​ല്ലാ​താ​ക്കു​ന്ന​തി​നും സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ട്ടി​ട്ടു​ണ്ട്.കേ​ര​ള​ത്തെ ദു​ര​ന്ത​ത്തി​ലാ​ഴ്ത്തി​യ ഓ​ഖി​യും പ്ര​ള​യ​വും വൈ​ദ്യു​തി വ​കു​പ്പി​ന് കോ​ടി​ക​ളു​ടെ ന​ഷ്ട​മു​ണ്ടാ​ക്കി. ഓ​ഖി ദു​ര​ന്ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നാ​ലു ദി​വ​സം കൊ​ണ്ട് വൈ​ദ്യു​തി പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ സാ​ധി​ച്ചു. പ്ര​ള​യ​ത്തി​ല്‍ 820 കോ​ടി രൂ​പ​യു​ടെ ന​ഷ്ടം വൈ​ദ്യു​തി വ​കു​പ്പി​നു​ണ്ടാ​യി. 6000 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ലു​ള്ള വൈ​ദ്യു​തി ലൈ​ന്‍ വി​ച്ഛേ​ദി​ക്ക​പ്പെ​ട്ടു. 19 പ​വ​ര്‍​ഹൗ​സു​ക​ള്‍ ക​ല്ലും മ​ണ്ണും ക​യ​റി പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യി. നി​ര​വ​ധി പ്ര​തി​സ​ന്ധി​ക​ള്‍ നേ​രി​ട്ടെ​ങ്കി​ലും 10 ദി​വ​സം കൊ​ണ്ട് വൈ​ദ്യു​തി വ​കു​പ്പ് പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ച്ചു​വെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എം​എ​ല്‍​എ​മാ​രാ​യ മാ​ത്യു ടി. ​തോ​മ​സ്, രാ​ജു എ​ബ്ര​ഹാം, പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍ പി.​കെ. ജേ​ക്ക​ബ്, വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ വി​ക്ട​ര്‍ ടി. ​തോ​മ​സ്, വാ​ള​കം ജോ​ണ്‍, ഷാ​ഹു​ല്‍ ഹ​മീ​ദ്, വി.​പി. ഏ​ബ്ര​ഹാം, കെ​എ​സ്ഇ​ബി ലി​മി​റ്റ​ഡ് സി​എം​ഡി എ​ന്‍.​എ​സ്. പി​ള്ള, കെ​എ​സ്ഇ​ബി ലി​മി​റ്റ​ഡ് ഡ​യ​റ​ക്ട​ര്‍ പി. ​കു​മാ​ര​ന്‍, ദ​ക്ഷി​ണ​മേ​ഖ​ല ചീ​ഫ് എ​ന്‍​ജി​നീ​യ​ര്‍ എ​സ്. രാ​ജ്കു​മാ​ര്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.‌‌