സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ ഉ​ത്പാ​ദ​ന മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച അ​നി​വാ​ര്യം: മ​ന്ത്രി തി​ലോ​ത്ത​മ​ൻ ‌‌
Tuesday, February 25, 2020 11:10 PM IST
അ​ടൂ​ർ: സം​സ്ഥാ​നം സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ ഉ​ത്പാ​ദ​ന മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച അ​നി​വാ​ര്യ​മാ​ണെ​ന്ന് മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ. അ​ടൂ​ർ മാ​ർ​ത്തോ​മ്മാ യൂ​ത്ത് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന അ​ഖി​ലേ​ന്ത്യാ കി​സാ​ൻ സ​ഭ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ ഉ​ത്പാ​ദ​ന വ​ള​ർ​ച്ച നി​ർ​ണാ​യ​ക​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
സ​ർ​ക്കാ​ർ അ​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചു വ​ന്ന​താ​ണ്. എ​ന്നാ​ൽ പ്ര​ള​യം പി​റ​കോ​ട്ട​ടി​ച്ചു. പ്ര​ള​യ​ത്തി​നു​ശേ​ഷം 2018ൽ ​ഏ​ഴു​ല​ക്ഷം മെ​ട്രി​ക് ട​ൺ നെ​ല്ല് സം​ഭ​രി​ക്കാ​ൻ ന​മു​ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. 10 ല​ക്ഷ​മാ​യി അ​ത് ഉ​യ​ർ​ത്താ​ൻ ഉ​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ് ഇ​പ്പോ​ൾ സ​ർ​ക്കാ​ർ. അ​തു​പോ​ലെ​ത​ന്നെ പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ർ​ഗ​ങ്ങ​ളും സം​ഭ​രി​ക്കാ​നു​ള്ള സം​വി​ധാ​ന​വും ത​യാ​റാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു. നെ​ല്ല്സം​ഭ​ര​ണ​ത്തി​ന്‍റെ വി​ല​കൊ​ടു​ക്കു​ന്നി​ല്ലെ​ന്ന പ്ര​ചാ​ര​ണം ശ​രി​യ​ല്ല.ശ​രി​യ​ല്ല. ഇ​പ്പോ​ൾ ആ ​പ​ണം കൊ​ടു​ക്കു​ന്നു​ണ്ട്.
നാം ​സം​ഭ​രി​ക്കു​ന്ന നെ​ല്ല് പ്രോ​സ​സ് ചെ​യ്ത് കേ​ന്ദ്ര​ത്തി​ലെ പി​ഡി​എ​സി​ൽ കൊ​ടു​ക്കു​ക​യാ​ണ് ന​മ്മ​ൾ ചെ​യ്യു​ന്ന​ത്. ന​മ്മ​ൾ നേ​രി​ട്ട് പ്രോ​സ​സ് ചെ​യ്ത് സ​പ്ലൈ​കോ വ​ഴി വി​ത​ര​ണം ചെ​യ്യു​ക​യ​ല്ല. കേ​ന്ദ്രം 1100 കോ​ടി രൂ​പ ന​ൽ​കാ​നു​ണ്ടെ​ന്നും മ​ന്ത്രി തി​ലോ​ത്ത​മ​ൻ പ​റ​ഞ്ഞു.
സ​മ്മേ​ള​നം ഇ​ന്ന​ലെ സ​മാ​പി​ച്ചു. കേ​ന്ദ്ര സ​ർ​ക്കാ​ർ അ​വ​ഗ​ണ​ന​യ്ക്കെ​തി​രെ യോ​ജി​ച്ച പ്ര​ക്ഷോ​ഭം ഉ​ണ്ടാ​ക​ണ​മെ​ന്ന് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന​ത്തി​ന് അ​ർ​ഹ​മാ​യ കേ​ന്ദ്ര​വി​ഹി​തം പോ​ലും അ​നു​വ​ദി​ക്കാ​ത്ത ന​ട​പ​ടി​യെ യോ​ഗം അ​പ​ല​പി​ച്ചു. ‌