കാടുവിട്ടിറങ്ങിയത് കാട്ടാനക്കൂട്ടം
Wednesday, February 26, 2020 11:06 PM IST
റാ​ന്നി: കാ​ടു​വി​ട്ടു കി​ലോ​മീ​റ്റ​റു​ക​ൾ സ​ഞ്ച​രി​ച്ചു ന​ദി ക​ട​ന്നെ​ത്തി​യ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​ന​പാ​ല​ക​ൻ കൊ​ല്ല​പ്പെ​ടു​ക​യും മ​റ്റൊ​രാ​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​തോ​ടെ ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മ​ല​യോ​ര ഗ്രാ​മ​ങ്ങ​ളും ഭീ​തി​യി​ലാ​യി.
ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ കാ​ട്ടാ​ന​ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യി ക​ണ്ട പ്ര​ദേ​ശ​ങ്ങ​ളാ​ണ് ഭീ​തി​യി​ലാ​യ​ത്.മ​ട​ന്ത​മ​ണ്‍, ക​ടു​മീ​ൻ​ചി​റ, പ​രു​വ,കു​ട​മു​രു​ട്ടി, ച​ണ്ണ, കൊ​ച്ചു​കു​ളം മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളാ​ണ് ഏ​റെ ആ​ശ​ങ്ക​യി​ലാ​യ​ത്. പെ​രു​ന്തേ​ന​രു​വി വ​ന​മേ​ഖ​ല​യി​ൽ ആ​ന​യു​ടെ​യും മ​റ്റു വ​ന്യ​മൃ​ഗ​ങ്ങ​ളു​ടേ​യും സാ​ന്നി​ധ്യം പ​തി​വാ​ണെ​ങ്കി​ലും ഇ​വ ന​ദി ക​ട​ന്ന് മ​റു​ക​ര​യി​ലെ​ത്തി നാ​ശം വി​ത​ച്ച സം​ഭ​വം കു​റ​വാ​ണ്.
ഇ​ത്ത​വ​ണ വേ​ന​ൽ ക​ടു​ത്ത​തോ​ടെ പ​ന്പാ ന​ദി​യു​ടെ തീ​ര​ത്തെ​ത്തി​യ കാ​ട്ടാ​ന​ക​ളി​ൽ ര​ണ്ടെ​ണ്ണം പ​തി​വ് ആ​ന​ത്താ​ര വി​ട്ട് ന​ദീ​തീ​ര​ത്തെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ​കൂ​ടി ക​ട്ടി​ക്ക​ൽ ഭാ​ഗ​ത്തെ​ത്തി മ​റു​ക​ര ക​ട​ന്ന് ര​ണ്ടു​പേ​ർ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ ക​ടു​മീ​ൻ​ചി​റ ഭാ​ഗ​ത്തെ​ത്തി​യ​താ​യാ​ണ് ക​രു​തു​ന്ന​ത്. ആ​ന​ക​ൾ വീ​ണ്ടും പ​ന്പാ​ന​ദി ക​ട​ന്ന് കു​ട​മു​രു​ട്ടി ഇ​ട​വ​ന​ത്തി​ലേ​ക്ക് ക​യ​റി​യ​താ​യി വാ​ർ​ത്ത പ​ര​ന്ന​തി​നെ തു​ട​ർ​ന്ന് അ​വി​ടെ​യും നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ചു വ​ന​ത്തി​ലു​ട​നീ​ളം പ​രി​ശോ​ധി​ക്കു​ക​യും വ​ന​പ്ര​ദേ​ശ​ത്തു താ​മ​സി​ക്കു​ന്ന​വ​രെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു.
വൈ​കു​ന്നേ​രം പ​രു​വ ക​ട്ടി​ക്ക​ൽ ഭാ​ഗ​ത്തു ആ​ന​യെ ക​ണ്ട​തോ​ടെ വീ​ണ്ടും ഇ​വ​യെ ന​ദി ക​ട​ത്തി വ​ന​ത്തി​ലേ​ക്ക് ക​ട​ത്തി​വി​ടു​വാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു. അ​ധി​കൃ​ത​ർ ഉ​ച്ച​ഭാ​ഷി​ണി​യി​ലൂ​ടെ ജ​ന​ങ്ങ​ൾ​ക്കു​ള്ള ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കു​ന്നു​ണ്ട്.
രാ​ത്രി ഏ​റെ വൈ​കി​യും ആ​ന​ക​ൾ പ​രു​വ വി​മു​ക്ത​ഭ​ട കോ​ള​നി​യി​ൽ ത​ന്നെ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​ത​യി​ലാ​ണ്. ‌