കോ​വി​ഡ് 19 - ലോ​ക്ക് ഡൗ​ണ്‍ നി​ര്‍​ദേ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​ങ്ങ​ൾ: പ​ത്ത​നം​തി​ട്ട​യി​ൽ 382 പേ​ർ അ​റ​സ്റ്റി​ൽ ‌
Thursday, March 26, 2020 10:29 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക്ക് ഡൗ​ണ്‍ നി​ര്‍​ദേ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​ങ്ങ​ള്‍​ക്ക് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി 353 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും 382 പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും 250 വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്ത​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ജി സൈ​മ​ണ്‍ അ​റി​യി​ച്ചു.

വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യ​ണ​മെ​ന്ന ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​വ​ഗ​ണി​ച്ച​തി​ന് എ​ടു​ത്ത ആ​റു കേ​സു​ക​ളും ഇ​തി​ല്‍​പെ​ടു​ന്നു.

കോ​വി​ഡ് 19 വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ലോ​ക്ക് ഡൗ​ണ്‍ നി​ര്‍​ദേ​ശ​ങ്ങ​ളോ​ട് പൂ​ര്‍​ണ​മാ​യും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന സ​ര്‍​ക്കാ​രി​ന്‍റെ​യും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ​യും ആ​ഹ്വാ​നം ചെ​വി​ക്കൊ​ള്ളാ​ത്ത​വ​ര്‍​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ള്‍ തു​ട​രു​മെ​ന്നും ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി വ്യ​ക്ത​മാ​ക്കി.

യാ​ത്ര​യ്ക്കി​റ​ങ്ങു​ന്ന​വ​ര്‍ യാ​ത്രാ​ല​ക്ഷ്യം ബോ​ധ്യ​പ്പെ​ടു​ത്താ​ന്‍ ബാ​ധ്യ​സ്ഥ​രാ​ണ്. കൃ​ത്യ​മോ യ​ഥാ​ർ​ഥ​മോ അ​ല്ലാ​ത്ത ആ​വ​ശ്യ​ങ്ങ​ളു​ടെ പേ​രി​ല്‍ യാ​ത്ര അ​നു​വ​ദി​ക്കി​ല്ല. മാ​ത്ര​മ​ല്ല നി​യ​മ​ന​ട​പ​ടി​ക​ള്‍​ക്ക് വി​ധേ​യ​രാ​ക്കു​ക​യും ചെ​യ്യും. അ​വ​ശ്യ​സേ​വ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട യാ​ത്ര​ക​ള്‍​ക്ക് ത​ട​സ​മു​ണ്ടാ​കി​ല്ല.

സാ​മൂ​ഹ്യ​മാ​യ ഇ​ട​പെ​ട​ല്‍ ഒ​ഴി​വാ​ക്കു​ന്ന​തി​ന് വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ വ​രു​ന്ന​വ​രും ജീ​വ​ന​ക്കാ​രും നി​ര്‍​ദി​ഷ്ട നി​ര്‍​ദേ​ശ​ങ്ങ​ള്‍ നി​ര്‍​ബ​ന്ധ​മാ​യും പാ​ലി​ക്ക​ണം. വീ​ടു​ക​ള്‍​ക്ക് പു​റ​ത്ത് ഇ​റ​ങ്ങി​ന​ട​ക്കു​ന്ന​ത് പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണം.

ക്വാ​റ​ന്‍റ​യി​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ അ​ത് ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങി ന​ട​ക്കു​ന്ന​ത് ക​ര്‍​ശ​ന​മാ​യി നി​രീ​ക്ഷി​ക്കു​ക​യും ത​ട​യു​ക​യും ചെ​യ്യും. ഇ​ത്ത​ര​ക്കാ​ര്‍​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തു​ള്‍​പ്പ​ടെ​യു​ള്ള ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ള്‍ തു​ട​രും. ലോ​ക്ക് ഡൗ​ണ്‍, നി​രോ​ധ​നാ​ജ്ഞ ലം​ഘ​ന​ങ്ങ​ള്‍ ത​ട​യു​ന്ന​തി​ന് ജി​ല്ല​യി​ലെ പോ​ലീ​സി​നെ മൂ​ന്ന് ടേ​ണു​ക​ളാ​ക്കി 24 മ​ണി​ക്കൂ​റും ല​ഭ്യ​മാ​ക​ത്ത​ക്ക​വി​ധം നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

മു​ഴു​വ​ന്‍ സ​മ​യ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി​യ​താ​ക്കി​യ​താ​യും വി​വി​ധ സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ല്‍ പി​ക്ക​റ്റു​ക​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് കൃ​ത്യ​നി​ര്‍​വ​ഹ​ണം കാ​ര്യ​ക്ഷ​മ​മാ​ക്കാ​ന്‍ ജി​ല്ല​യെ ഏ​ഴു പോ​ലീ​സ് സ​ബ് ഡി​വി​ഷ​നു​ക​ളാ​യി തി​രി​ച്ച് ഓ​രോ ഡി​വൈ​എ​സ്പി​മാ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ല്‍ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

അ​ടൂ​ര്‍, പ​ത്ത​നം​തി​ട്ട, തി​രു​വ​ല്ല സ​ബ് ഡി​വി​ഷ​നു​ക​ളി​ല്‍ നി​ല​വി​ലു​ള്ള ഡി​വൈ​എ​സ്പി​മാ​രും പു​തി​യ​താ​യി തി​രി​ച്ച കോ​ന്നി സ​ബ്ഡി​വി​ഷ​നി​ല്‍ സി-​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ആ​ര്‍.​സു​ധാ​ക​ര​ന്‍​പി​ള്ള​യും റാ​ന്നി സ​ബ്ഡി​വി​ഷ​നി​ല്‍ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി മു​ഹ​മ്മ​ദ് ക​ബീ​റും ആ​റ​ന്മു​ള സ​ബ്ഡി​വി​ഷ​നി​ല്‍ വി​ജി​ല​ന്‍​സ് ഡി​വൈ​എ​സ്പി ഹ​രി​വി​ദ്യാ​ധ​ര​നും ഏ​നാ​ത്ത് സ​ബ്ഡി​വി​ഷ​നി​ല്‍ നാ​ര്‍​കോ​ട്ടി​ക് സെ​ല്‍ ഡി​വൈ​എ​സ്പി ആ​ര്‍.​പ്ര​ദീ​പ് കു​മാ​റും മേ​ല്‍​നോ​ട്ടം വ​ഹി​ക്കും.

ജി​ല്ല​യി​ലെ എ​ല്ലാ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും ഉ​ള്‍​പ്പെ​ടു​ത്തി സ്‌​ട്രൈ​ക്കിം​ഗ് ഫോ​ഴ്‌​സി​നേ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന കോ​വി​ഡ് 19 ക​ണ്‍​ട്രോ​ള്‍ റൂ​മും എ​മ​ര്‍​ജ​ന്‍​സി റെ​സ്‌​പോ​ണ്‍​സ് സ​പ്പോ​ര്‍​ട്ട് സി​സ്റ്റം-112 എ​ന്ന ടോ​ള്‍ ഫ്രീ ​ന​മ്പ​രി​ലു​ള്ള ക​ണ്‍​ട്രോ​ള്‍ റൂ​മും ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​ണ്. ‌