തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യ്ക്ക് 92 കോ​ടി​യു​ടെ ബ​ജ​റ്റ് ‌
Thursday, March 26, 2020 10:29 PM IST
‌തി​രു​വ​ല്ല: വി​വി​ധ ക്ഷേ​മ​പ​ദ്ധ​തി​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കി തി​രു​വ​ല്ല ന​ഗ​ര​സ​ഭ ബ​ജ​റ്റ്. 92,00,24,540 രൂ​പ വ​ര​വും 83,27,99,000 രൂ​പ ചെ​ല​വും 8,72,25,540 രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​നു ജോ​ർ​ജാ​ണ് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച​ത്.കൃ​ഷി, മ​ത്സ്യ​ബ​ന്ധ​മേ​ഖ​ല​ക​ൾ​ക്ക് 1.25 കോ​ടി രൂ​പ നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്. മൃ​ഗ​സം​ര​ക്ഷ​ണ​ത്തി​നും ക്ഷീ​ര​വി​ക​സ​ന​ത്തി​നും 50 ല​ക്ഷ​വും മാ​റ്റി​വ​ച്ചു. ന​ഗ​ര​പ​രി​ധി​യി​ൽ ഭി​ക്ഷാ​ട​നം നി​രോ​ധി​ക്കു​ന്ന​തി​നും വി​ശ​പ്പു​ര​ഹി​ത ന​ഗ​ര​സ​ഭ തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളും ബ​ജ​റ്റി​ലു​ണ്ട്. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് ഡ​യ​ലാ​സി​സ് മെ​ഷീ​ൻ, അ​ൾ​ട്രാ സൗ​ണ്ട് സ്കാ​നിം​ഗ് മെ​ഷീ​ൻ എ​ന്നി​വ​യ്ക്കു​ള്ള തു​ക​യും ബ​ജ​റ്റി​ൽ നീ​ക്കി​വ​ച്ചു. ബ​ജ​റ്റ് കൗ​ണ്‍​സി​ൽ യോ​ഗം പാ​സാ​ക്കി. ചെ​യ​ർ​മാ​ൻ ആ​ർ. ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ‌‌