പ്ര​ഥ​മാ​ധ്യാ​പ​ക സ്ഥ​ലം ​മാ​റ്റ​ത്തി​ന് അ​പേ​ക്ഷി​ക്കു​വാ​നു​ള്ള തീ​യ​തി​ക​ൾ നീ​ട്ടി​വ​യ്ക്ക​ണം
Friday, March 27, 2020 10:33 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അ​ധ്യാ​പ​ക, പ്ര​ഥ​മാ​ധ്യാ​പ​ക സ്ഥ​ല​മാ​റ്റ​ത്തി​ന് അ​പേ​ക്ഷി​ക്കു​വാ​നു​ള്ള അ​വ​സാ​ന തീ​യ​തി​യും എ​സ്എ​സ്കെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ള​ട​ക്കം തു​ക പി​ൻ​വ​ലി​ക്ക​ൽ, ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യു​ടെ ബിം​സ് വ​ഴി​യു​ള്ള ബാ​ക്കി തു​ക തി​രി​ച്ച​ട​വി​നു​ള്ള തീ​യ​തി എ​ന്നി​വ 31ൽ ​നി​ന്ന് നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്ന് കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
ലോ​ക്ക്ഡൗ​ണും നി​രോ​ധ​നാ​ജ്ഞ​യും നി​ല​നി​ൽ​ക്കു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ ആ​രും പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കേ 31ന​കം ക​ണ​ക്കു​ക​ൾ ഹാ​ജ​രാ​ക്കാ​നും തു​ക തി​രി​കെ അ​ട​യ്ക്കാ​നും ഒ​രു വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ നി​ർ​ബ​ന്ധം പി​ടി​ക്കു​ക​യാ​ണെ​ന്ന് പ്ര​ഥ​മാ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളും ചൂ​ണ്ടി​ക്കാ​ട്ടി.