ഹോ​മി​യോ​പ്പ​തി മ​രു​ന്ന് വീ​ട്ടി​ലെ​ത്തി​ക്കും: ഡി​എം​ഒ
Friday, March 27, 2020 10:33 PM IST
പ​ത്ത​നം​തി​ട്ട: ആ​വ​ശ്യ​മാ​യ​വ​ർ​ക്ക് ഹോ​മി​യോ​പ്പ​തി മ​രു​ന്ന് വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​മെ​ന്ന് ഹോ​മി​യോ​പ്പ​തി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഡി. ബി​ജു​കു​മാ​ർ അ​റി​യി​ച്ചു. ഏ​തെ​ങ്കി​ലും അ​സു​ഖ​ങ്ങ​ൾ​ക്ക് സ്ഥി​ര​മാ​യി ഹോ​മി​യോ​പ്പ​തി മ​രു​ന്നു​ക​ൾ ക​ഴി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ആ​ളു​ക​ൾ​ക്ക് മ​രു​ന്ന് തീ​ർ​ന്നു പോ​യാ​ൽ കാ​ണി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ഡോ​ക്ട​ർ​മാ​രെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട ശേ​ഷം മ​രു​ന്ന് തു​ട​രാ​ൻ നി​ർ​ദേ​ശി​ക്കും. മ​രു​ന്ന് വാ​ങ്ങാ​ൻ ബു​ദ്ധി​മു​ട്ട് നേ​രി​ട്ടാ​ൽ ഹോ​മി​യോ​പ്പ​തി വ​കു​പ്പി​നെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാം. ഹെ​ൽ​പ്പ്ലൈ​ൻ: 9446355981, 9497007171, 9072615303.