ഫ​യ​ര്‍ ഫോ​ഴ്സ് നേ​തൃ​ത്വ​ത്തി​ല്‍ അ​വ​ശ്യ​സാ​ധ​ന വി​ത​ര​ണ​വും പോ​ലീ​സു​കാ​ര്‍​ക്ക് സം​ഭാ​ര​വും
Saturday, March 28, 2020 10:59 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19 വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യ ലോ​ക്ക് ഡൗ​ണ്‍ സാ​ഹ​ച​ര്യ​ത്തി​ല്‍ ഭ​ക്ഷ​ണ​ത്തി​നു പ്ര​യാ​സം​നേ​രി​ടാ​ന്‍ സാ​ധ്യ​ത​യു​ള്ള നി​രാ​ലം​ബ​രാ​യ രോ​ഗി​ക​ള്‍​ക്കും ഒ​റ്റ​പ്പെ​ട്ടു​ക​ഴി​യു​ന്ന​വ​ര്‍​ക്കും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്കും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ച്ച് പ​ത്ത​നം​തി​ട്ട ഫ​യ​ര്‍ ഫോ​ഴ്സ് സം​ഘം. ടൗ​ണി​ല്‍ വേ​ന​ലി​നെ വ​ക​വ​യ്ക്കാ​തെ സേ​വ​ന​ത്തി​ലു​ള്ള മു​ഴു​വ​ന്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും പ​ത്ത​നം​തി​ട്ട ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്ക്യൂ സ​ര്‍​വീ​സ് സ്റ്റേ​ഷ​നും സി​വി​ല്‍ ഡി​ഫ​ന്‍​സ് വോ​ളി​ണ്ടി​യേ​ഴ്സും ചേ​ര്‍​ന്ന് സം​ഭാ​ര​വും വി​ത​ര​ണം ചെ​യ്തു.

കോ​ന്നി, പ​ത്ത​നം​തി​ട്ട, ഇ​ല​ന്തൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഇ​രു​പ​തോ​ളം നി​രാ​ല​മ്പ​രാ​യ രോ​ഗി​ക​ള്‍​ക്കും ഒ​റ്റ​പ്പെ​ട്ട​വ​ര്‍​ക്കും അ​രി, ഗോ​ത​മ്പു​പൊ​ടി, സ​വാ​ള, കി​ഴ​ങ്ങ്, മ​റ്റ് പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളും സോ​പ്പ്, ഡെ​റ്റോ​ള്‍ തു​ട​ങ്ങി​യ 25 ഇ​ന അ​വ​ശ്യ വ​സ്തു​ക്ക​ളു​മ​ട​ങ്ങി​യ കി​റ്റാ​ണ് വി​ത​ര​ണം ന​ട​ത്തി​യ​ത്. കോ​ന്നി എ​ലി​യ​റ​യ്ക്ക​ലി​ല്‍ അ​തി​ഥി സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കു ഭ​ക്ഷ​ണം ല​ഭി​ക്കു​ന്നി​ല്ല എ​ന്ന് അ​റി​യി​ച്ച​തി​നെ​തു​ട​ര്‍​ന്ന് 21 പേ​ര്‍​ക്കു​ള്ള അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ അ​ട​ങ്ങി​യ കി​റ്റും വി​ത​ര​ണം ചെ​യ്തു. ഫ​യ​ര്‍ ഫോ​ഴ്സ് ജീ​വ​ന​ക്കാ​രും സി​വി​ല്‍ ഡി​ഫ​ന്‍​സ് അം​ഗ​ങ്ങ​ളും‍ സ്വ​ന്തം​നി​ല​യ്ക്കും വി​വി​ധ വ്യ​ക്തി​ക​ളി​ല്‍ നി​ന്നും സ്വ​രൂ​പി​ച്ച സാ​ധ​ന​ങ്ങ​ളും ബ്ല​ഡ് ഡൊ​ണേ​റ്റ് കേ​ര​ള​യു​മാ​ണ് അ​വ​ശ്യ​സാ​ധ​ന വി​ത​ര​ണ​ത്തി​നും മു​ന്‍​കൈ​യെ​ടു​ത്ത​ത്. പ​ത്ത​നം​തി​ട്ട ഫ​യ​ര്‍​ഫോ​ഴ്സ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ വി.​വി​നോ​ദ്കു​മാ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം, ത​ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യു​മാ​യി ആ​ലോ​ചി​ച്ച് അ​വ​ശ്യ മ​രു​ന്നു​ക​ള്‍ എ​ത്തി​ക്കു​ന്ന​തി​ലും ആ​വ​ശ്യ​മെ​ങ്കി​ല്‍ ഫ​യ​ര്‍​ഫോ​ഴ്സ് സേ​വ​നം ല​ഭ്യ​മാ​ക്കും.