ലോ​ക്ക് ഡൗ​ണ്‍: ര​ണ്ടു​ ദി​വ​സ​ത്തി​നി​ടെ 600 കേ​സു​ക​ള്‍, 589 അ​റ​സ്റ്റ്
Sunday, March 29, 2020 10:03 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക്ക് ഡൗ​ണ്‍ നി​ര്‍​ദേ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​ദി​വ​സ​ത്തി​നി​ടെ ജി​ല്ല​യി​ല്‍ 600 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ജി. സൈ​മ​ണ്‍. കേ​സു​ക​ളി​ല്‍ 589 പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യും 481 വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത​താ​യും എ​സ്പി പ​റ​ഞ്ഞു. വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ പു​റ​ത്തു​ക​ട​ന്ന​തി​നെ​ടു​ത്ത 12 കേ​സു​ക​ളും ഇ​തി​ല്‍​പെ​ടു​ന്നു.

കോ​വി​ഡ് 19 വ്യാ​പ​നം ത​ട​യാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ എ​ല്ലാ​ത​ല​ങ്ങ​ളി​ലും തു​ട​രു​മ്പോ​ഴും ജ​ന​ങ്ങ​ള്‍ ലോ​ക്ക് ഡൗ​ണ്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ തു​ട​ര്‍​ച്ച​യാ​യി ലം​ഘി​ക്കു​ന്ന പ്ര​വ​ണ​ത​യ്ക്കു കു​റ​വു​ണ്ടാ​യി​ട്ടി​ല്ല. വ്യ​ക്ത​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക​ല്ലാ​തെ ആ​ളു​ക​ള്‍ വാ​ഹ​ന​ങ്ങ​ളു​മാ​യും അ​ല്ലാ​തെ​യും പു​റ​ത്തി​റ​ങ്ങു​ന്ന​തും വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ തു​ട​രു​ന്ന​വ​ര്‍ അ​തു ലം​ഘി​ക്കു​ന്ന​തും ജി​ല്ലാ പോ​ലീ​സ് ത​ട​യു​മെ​ന്നും നി​യ​മ ന​ട​പ​ടി​ക​ള്‍ തു​ട​രു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.

പ്ര​ധാ​ന റോ​ഡി​ലൂ​ടെ​യു​ം ഉ​ള്‍​വ​ഴി​ക​ളി​ലൂ​ടെ​യു​മുള്ള നി​യ​മാ​നു​സൃ​ത​മ​ല്ലാ​ത്ത എ​ല്ലാ വാ​ഹ​ന​ഗ​താ​ഗ​ത​വും ഡ്രോണു​ക​ള്‍ ഉ​പ​യോ​ഗി​ച്ചും പ​രി​ശോ​ധ​ന ന​ട​ത്തി നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​രു​ടെ ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും പ​രി​ശോ​ധി​ച്ച് നി​യ​മ ന​ട​പ​ടി തു​ട​രു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.