അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് കി​റ്റും രോ​ഗി​ക​ള്‍​ക്ക് വീ​ട്ടി​ല്‍ മ​രു​ന്നും ‌
Monday, March 30, 2020 10:07 PM IST
ഇ​ര​വി​പേ​രൂ​ർ: ഇ​ര​വി​പേ​രൂ​രി​ല്‍ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​ള്ള ഭ​ക്ഷ​ണം ,കി​റ്റ്,ആ​ളെ​ണ്ണം അ​നു​സ​രി​ച്ച് ക്യാ​മ്പു​ക​ളി​ല്‍ എ​ത്തി​ച്ച് ന​ല്കി. കോ​ണ്‍​ട്രാ​ക്ട​റു​ടെ സ​ഹ​ക​ര​ണം ഇ​ല്ലാ​ത്ത തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​ണ് അ​രി​യും ഗോ​ത​മ്പ് പൊ​ടി​യും മ​റ്റ് പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളും എ​ഴ് ദി​വ​സ​ത്തേ​യ്ക്ക് 50 കി​ലോ തൂ​ക്കം വ​രു​ന്ന കി​റ്റു​ക​ള്‍ ക്യാ​മ്പു​ക​ളി​ല്‍ എ​ത്തി​ച്ച് ന​ല്കി​യ​ത്. ഇ​വ​ർ​ക്കു​ള്ള സ്റ്റൗ​വി​നു​ള്ള ഡീ​സ​ല്‍ പെ​ർ​മി​റ്റ് വേ​റെ​യും ന​ല്കി. കോ​ണ്‍​ട്രാ​ക്ട​റു​ടെ ചു​മ​ത​ല​യി​ൽ താ​മ​സി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം കോ​ണ്‍​ട്രാ​ക്ട​ർ ത​ന്നെ വ​ഹി​ക്ക​ണം. ഇ​ര​വി​പേ​രൂ​ർ ആ​വി ക​ഫേ​യി​ല്‍ ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ല്‍ നി​ന്ന് വി​വി​ധ വാ​ർ​ഡു​ക​ളി​ലേ​ക്കാ​യി 200 പൊ​തി​ച്ചോ​റു​ക​ളാ​ണ് വീ​ട്ടി​ല്‍ എ​ത്തി​ച്ച് ന​ല്കു​ന്ന​ത്.അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​ള്ള ഭ​ക്ഷ​ണ കി​റ്റി​ന്‍റെ വി​ത​ര​ണ​ങ്ങ​ള്‍​ക്ക് ഷോ​പ്പ് ആ​ൻ​ഡ് എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് ബോ​ർ​ഡ് ചെ​യ​ർ​മാ​ന്‍ അ​ന​ന്ത​ഗോ​പ​ന്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന​സൂ​യാ​ദേ​വി നേ​തൃ​ത്വം ന​ല്കി. ‌
പ​ത്ത​നം​തി​ട്ട: കല്ലറക്കടവ് വാ​ർ​ഡി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ ന​ൽ​കി മു​ൻ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ഗീ​താ സു​രേ​ഷ് കൈ​ത്താ​ങ്ങാ​യി. ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ഇ​ത​ര സം​സ്ഥാ​ന തെ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന ഒ​രു വാ​ർ​ഡ് കൂ​ടി​യാ​ണി​ത്. 275 ഓ​ളം അ​തി​ഥി തൊ​ഴി​ലാ​ളി​ക​മാ​ണ് ഇ​വി​ടെ വീ​ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​ത്.
പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​താ​യ​തോ​ടെ ആ​ഹാ​ര​ത്തി​ന് മാ​ർ​ഗ​മി​ല്ലാ​തെ ഇ​വ​ർ ക​ഷ്ട​പ്പെ​ടു​ന്ന​ത​റി​ഞ്ഞാ​ണ് ഗീ​താ സു​രേ​ഷ് ഇ​വ​ർ​ക്ക് ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ ന​ൽ​കി​യ​ത്. നൂ​റോ​ളം പേ​ർ​ക്കാ​ണ് ഇ​ന്ന​ലെ ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ ന​ൽ​കി​യ​ത്. ഭ​ർ​ത്താ​വും മു​ൻ​ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​നു​മാ​യ എ. ​സു​രേ​ഷ് കു​മാ​ർ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന സു​ഭി​ക്ഷം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഇ​വ​രെ സ​ഹാ​യി​ച്ച​ത്. ‌