സ്റ്റോ​ക്കു​ള്ള അ​രി വി​ത​ര​ണം ന​ട​ത്തേ​ണ്ടി​ വ​രു​മെ​ന്ന് റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ ‌
Tuesday, March 31, 2020 10:08 PM IST
പ​ത്ത​നം​തി​ട്ട : റേ​ഷ​ൻ ക​ട​യി​ൽ നി​ല​വി​ൽ സ്റ്റോ​ക്കു​ള്ള അ​രി മാ​ത്ര​മേ സൗ​ജ​ന്യ വി​ത​ര​ണ​ത്തി​ന് ന​ൽ​കാ​നാ​കൂ​വെ​ന്ന് റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ. ജി​ല്ല​യി​ലെ മൂ​ന്ന് താ​ലൂ​ക്കു​ക​ളി​ലേ​ക്കു​ള്ള അ​രി വി​ത​ര​ണ​ത്തി​ന് എ​ഫ്സി​ഐ മു​ഖേ​ന ക​ഴി​ഞ്ഞ​ദി​വ​സം എ​ത്തി​യി​രു​ന്ന​ത്. സ്റ്റോ​ക്കി​ൽ മൂ​ന്ന് ത​രം അ​രി​യാ​ണ് വി​ത​ര​ണ​ത്തി​ന് ല​ഭി​ക്കു​ന്ന​ത് . എ​ഫ്സി​ഐ​യി​ൽ നി​ന്ന് പു​ഴു​ക്ക​ല​രി, പ​ച്ച​രി, നാ​ട​ൻ മ​ട്ട​യ​രി എ​ന്നി​വ​യാ​ണ് സ്റ്റോ​ക്കി​ൽ ല​ഭി​ക്കു​ന്ന​ത് ഇ​തി​ൽ എ​ല്ലാ​ഇ​നം അ​രി​യും എ​ല്ലാ ക​ട​യി​ലും സ്റ്റോ​ക്കു​ണ്ടാ​കി​ല്ല. ക​ട​യി​ൽ ഏ​തി​നം അ​രി​യാ​ണോ സ്റ്റോ​ക്കു​ള​ള​ത് ആ ​ഇ​ന​ത്തി​ൽ നി​ന്ന് തു​ല്യ​മാ​യ വീ​തി​ച്ച് വി​ത​ര​ണം ന​ട​ത്താ​നെ സാ​ധി​ക്കു​യു​ള​ളൂ​വെ​ന്ന് എ​കെ​ആ​ർ ആ​ർ​ഡി‌​എ സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ വി​ള​വി​നാ​ൽ പ​റ​ഞ്ഞു.പു​തി​യ സ്റ്റോ​ക്ക് പൂ​ർ​ണ​മാ​യി എ​ത്തി​യി​ൽ മാ​ത്ര​മേ എ​ല്ലാ ഇ​നം അ​രി​യും വി​ത​ര​ണം ചെ​യ്യാ​ൻ ക​ഴി​യു​ക​യു​ള്ളൂ. തി​ര​ക്ക് കൂ​ടു​ന്പോ​ഴു​ണ്ടാ​യേ​ക്കാ​വു​ന്ന നെ​റ്റ് വ​ർ​ക്ക ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നും റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ‌